കൊച്ചി: റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ് ടൗണ്‍ കുട്ടികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കല്‍ ലക്ഷ്യമിട്ട് എറണാകുളം എസ്ആര്‍വി സ്‌കൂളില്‍ നടപ്പിലാക്കുന്ന ഗിഫ്റ്റ് ഓഫ് റീഡിംഗ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൈമാറി. ജൂലൈ ഒന്നിനാണ് പുസ്തക വായനയില്‍ മികവ് തെളിയിക്കുന്ന എല്‍.പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് എല്ലാ മാസവും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് എസ്ആര്‍വിഎസ് ഫ്രണ്ട്സ് ചെയര്‍മാനും റോട്ടറി മുന്‍ ഡിസ്ട്രിക്ട് പ്രസിഡന്റുമായ ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി.ആര്‍ അജിത് പ്രഖ്യാപിച്ചത്.
എസ്.ആര്‍.വി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ പ്രസിഡന്റ് അഡ്വ.പി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.പ്രൊഫ.ബി.ആര്‍ അജിത് വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കൈമാറി. എസ്ആര്‍വി ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.എന്‍ ബിജു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജിന്‍സി ജോസഫ്, ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ടി. കെ സീമ, യു.പി സ്‌കൂള്‍ പ്രധാന അധ്യാപിക പി.പി.സജിനി, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ മുന്‍ പ്രസിഡന്റുമാരായ ടി.ടി.തോമസ്, കെ.കെ.ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കൈമാറി.

