ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി വി. ശ്രീകുമാര്‍

ജനുവരി എട്ടിന് കാലടിയില്‍ നിന്നാണ് ശ്രീകുമാര്‍ തന്റെ യാത്ര ആരംഭിച്ചത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട് ശ്രീകുമാര്‍ കോഴിക്കാടാണ് തന്റെ യാത്ര അവസാനിപ്പിച്ചത്
കൊച്ചി: സ്വയം വാഹനമോടിച്ച് ഇന്ത്യയിലെ 735 ജില്ലകളും  കേന്ദ്ര ഭരണ പ്രദേശങ്ങളും 87 ദിവസം കൊണ്ട് സഞ്ചരിച്ച കാലടി സ്വദേശി വി. ശ്രീകുമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ആദ്യമായി ഇത്തരത്തില്‍ നേട്ടം കൈവരിക്കന്ന ഇന്ത്യാക്കാരനാണ് വി. ശ്രീകുമാര്‍. ജനുവരി എട്ടിന് കാലടിയില്‍ നിന്നാണ് ശ്രീകുമാര്‍ തന്റെ യാത്ര ആരംഭിച്ചത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട് ശ്രീകുമാര്‍ യാത്രയിലുടനീളം നിരവധി വെല്ലുവിളികളെ അതിജീവിച്ച് കോഴിക്കോടാണ് തന്റെ യാത്ര അവസാനിപ്പിച്ചത്. നേരത്തെയും ഇദ്ദേഹം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു