എ.വി.എസ് ജി.എച്ച്.എസ.്എസിലെ വിദ്യാര്‍ത്ഥി സംഘം രണ്ടാം സ്ഥാനവും കൊല്ലം ഐശ്വര്യ പബ്ലിക് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം മൂന്നാം സ്ഥാനവും നേടി. കൊച്ചി അമൃത വിശ്വ വിദ്യാപീഠം ക്യാമ്പസില്‍ നടന്ന ഗ്രാന്റ് ഫിനാലെ കെഎസ്ഇആര്‍സി ചെയര്‍മാനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയൂമായ ടി. കെ ജോസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: കുട്ടികളിലെ സര്‍ഗാത്മകതയും പ്രശ്ന പരിഹാര മികവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സൃഷ്ടി 2025 സംസ്ഥാന തല ഹാക്കത്തണില്‍ അടുത്ത തലമുറ റോബോട്ടിക്സ് മാതൃക അവതരിപ്പിച്ച തൃശൂര്‍ അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളില്‍ നിന്നുള്ള നാമിര്‍ നിഷാദ്, കെ എ ഷാമില്‍ , മുഹമ്മദ് ഷെഹ്സാന് എന്നിവരടങ്ങുന്ന സംഘം ഹാക്കത്തണില്‍ ഒന്നാം സ്ഥാനം നേടി. എ.വി.എസ് ജി.എച്ച്.എസ.്എസിലെ വിദ്യാര്‍ത്ഥി സംഘം രണ്ടാം സ്ഥാനവും കൊല്ലം ഐശ്വര്യ പബ്ലിക് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം മൂന്നാം സ്ഥാനവും നേടി. കൊച്ചി അമൃത വിശ്വ വിദ്യാപീഠം ക്യാമ്പസില്‍ നടന്ന ഗ്രാന്റ് ഫിനാലെ കെഎസ്ഇആര്‍സി ചെയര്‍മാനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയൂമായ ടി. കെ ജോസ് ഉദ്ഘാടനം ചെയ്തു. കൊച്ചിന് ഷിപ്പ്യാര്ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. അനീഷ്, മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്സ് ഡീന്‍ പ്രൊഫ. യു. കൃഷ്ണകുമാര്‍, സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ബി. ഷാജി എന്നിവര്‍ക്കൊപ്പം അടല്‍ ഇന്നൊവേഷന് മിഷന് ഇന്നൊവേഷന് പ്രതിനിധികളും ഐഇഇഇ കേരള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
അടല്‍ ഇന്നവേഷന്‍ മിഷന്, സമഗ്ര ശിക്ഷ കേരള, ഐഇഇഇ എന്നിവരുടെ സഹകരണത്തോടെയാണ് അമൃത വിശ്വ വിദ്യാപീഠം ഹാക്കത്തണ്‍ സംഘടിപ്പിച്ചത്. കേരളത്തില്‍ ആദ്യമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഹാക്കത്തണില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രാഥമിക ഘട്ടത്തില്‍ മത്സരിച്ച 2320 പേരില്‍ നിന്ന് മികവ് തെളിയിച്ച 43 വിദ്യാര്‍ഥികളാണ് കൊച്ചി അമൃത വിശ്വ വിദ്യാപീഠം ക്യാമ്പസില്‍ നടന്ന ഫൈനലില്‍ മത്സരിച്ചത്. ഇതില്‍ മൂന്നിലൊന്ന് വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്. ഫൈനല്‍ വേദിയില്‍ വെച്ച് നല്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് തത്സമയം പ്രശ്നപരിഹാരം കണ്ടെത്തുന്ന മേക്കത്തോണ്‍ മാതൃകയിലാണ് സൃഷ്ടി 2025 വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം സംഘടിപ്പിച്ചത്.


