കൊച്ചി : താമരശ്ശേരിയില്‍ ഡോക്ടര്‍ക്കെതിരെ നടന്ന വധശ്രമത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ.എം.ഐ.ജുനൈദ് റഹ്മാന് ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത സംഭവമാണ് താമരശ്ശേരിയില്‍ അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവം അല്ലാതായി മാറിയിരിക്കുന്നതായി യോഗം കുറ്റപ്പെടുത്തി.
നാളെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും കറുത്ത ബാഡ്ജ് ധരിച്ച് കരിദിനമായി ആചരിക്കുമെന്ന് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, സെക്രട്ടറി ഡോ.സച്ചിന് സുരേഷ്, ട്രഷറര്‍ ഡോ.ബെന്‍സീര്‍ ഹുസൈന് എന്നിവര്‍ അറിയിച്ചു. ആശുപത്രികളില്‍ ജീവനക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

