ഡോ. ഫെമിമോള്‍, ഡോ. അശ്വതി ആനന്ദ്, മേരി അനുഷ സെബാസ്റ്റിയന്, മുഹമ്മദ് ഷാമില്‍, ഫാ. റിറ്റോ മാത്യു തുടങ്ങിയവര്‍ ദുരന്ത കാലത്തെ മാനസികാരോഗ്യം ആസ്പദമാക്കി വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
കൊച്ചി: സമൂഹത്തിന്റെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സെറിനിഷ് മാനസികാരോഗ്യ വിഭാഗം ഫ്യൂച്ചറേസ് ഹോസ്പിറ്റല്‍ ഇടപ്പള്ളി, ഐ.എം.എ കൊച്ചി, നാഷണല്‍ ഹെല്‍ത്ത് മിഷന്, ഇന്‍ഡ്യന്‍ സൈക്ക്യാട്രി സൊസൈറ്റി കേരളാ ബ്രാഞ്ച്, എറണാകുളം സൈക്യാട്രി സൊസൈറ്റി, ഫ്യൂച്ചറേസ് ഹെല്‍ത്ത് കെയര്‍ അക്കാഡമി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്കായി ലോക മാനസിഗാരോഗ്യ ദിനവുമായി ബന്ധപെട്ട് ശില്‍പ്പശാല സംഘടിപ്പിച്ചു. കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന ശില്‍പ്പശാല ഐ.എം.എ കൊച്ചി ട്രഷറര്‍ ഡോ. ബെന്‍സിര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു. ഡോ. ഫെമിമോള്‍, ഡോ. അശ്വതി ആനന്ദ്, മേരി അനുഷ സെബാസ്റ്റിയന്, മുഹമ്മദ് ഷാമില്‍, ഫാ. റിറ്റോ മാത്യു തുടങ്ങിയവര്‍ ദുരന്ത കാലത്തെ മാനസികാരോഗ്യം ആസ്പദമാക്കി വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. തുടര്‍ന്ന് ഫ്യൂച്ചറേസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് സിപിആര്‍ പരിശീലനവും നല്കി.

