സ്വര്‍ണ്ണം അടക്കമുള്ള ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേക ഓഫറുകള്‍ കൂടാതെ 400ലധികം ഇന്ത്യന്‍ റെസ്റ്റോറന്റുകളും ദീപാവലിക്കായി ഒരുങ്ങിക്കഴിഞ്ഞു.
ദുബായ്: വൈവിധ്യമാര്‍ന്ന ആഘോഷങ്ങളും പരിപാടികളും ഷോപ്പിംഗ് അനുഭവങ്ങളുമായി ദീപാവലിയെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. നഗരത്തിലുടനീളം സന്ദര്‍ശകര്‍ക്കായി ദിയ പെയിന്റിംഗ്, രംഗോലി വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ ആഘോഷങ്ങള്‍ കൂടാതെ നൃത്തത്തിന്റെയും സംഗീതത്തിന്റെയും രാവുകളും പകലുകളുമാണ് ഈ ദീപാവലി സീസണില്‍ ദുബായ് ഒരുക്കിയിട്ടുള്ളത്. സ്വര്‍ണ്ണം അടക്കമുള്ള ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേക ഓഫറുകള്‍ കൂടാതെ 400ലധികം ഇന്ത്യന്‍ റെസ്റ്റോറന്റുകളും ദീപാവലിക്കായി ഒരുങ്ങിക്കഴിഞ്ഞു.
ഒക്ടോബര്‍ 17 മുതല്‍ 20 വരെ നടക്കുന്ന ഗ്ലോബല്‍ വില്ലേജ് ദീപാവലി മേളയുടെ ഭാഗമായി വിവിധ കലാരൂപങ്ങള്‍, ഷോപ്പിംഗ്, ഇന്ത്യന്‍ പാചകരീതിയുടെ പ്രദര്‍ശനം, രംഗോലി കലകള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, സുവനീറുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുള്ള ഇന്ത്യന്‍ പവലിയന് സജ്ജമാക്കിയിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 18, 19, 24, 25 തീയതികളില്‍ രാത്രി 9ന് വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. സ്വര്‍ണ്ണ നഗരം എന്നറിയപ്പെടുന്ന ദുബായില്‍ ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഒക്ടോബര്‍ 3 മുതല്‍ 26 വരെ റാഫിളുകളിലൂടെയും നറുക്കെടുപ്പുകളിലൂടെയും 150,000 ദിര്‍ഹം വരെ വിലയുള്ള വൗച്ചറുകള്‍ നേടാനുള്ള അവസരം നല്കുന്നു.ഒക്ടോബര്‍ 17 മുതല്‍ 19 വരെ നടക്കുന്ന അല്‍ സീഫിലെ വിളക്കുകളുടെ ഉത്സവത്തില്‍ ഘോഷയാത്രകള്‍, തത്സമയ സംഗീത പരിപാടികള്‍, കവിത, നൃത്തം, സ്റ്റാന്‍ഡ്അപ്പ് കോമഡി എന്നിവ അരങ്ങേറും. ഇത് കൂടാതെ നഗരത്തിലുടനീളമുള്ള റെസ്റ്റോറന്റുകള്‍ ലിമിറ്റഡ് എഡിഷന് വിഭവങ്ങളും വിരുന്നുകളും ലഭിക്കും. ജുമൈറ അല്‍ ഖസറിലെ ഋതു ഡാല്‍മിയയുടെ അത്രംഗിയില്, സഞ്ചാരികള്‍ക്ക് മിഷേലിന്സ്റ്റാര് ചെയ്ത ഡൈനിംഗ് അനുഭവം ആസ്വദിക്കാം. ജുമൈറയിലെ സബീല്‍ സരായിലെ അമലയില്‍ ഒക്ടോബര്‍ 1720 തീയതികളില്‍ ഉത്സവ സെറ്റ് മെനു, ദുബായ് ഡൗണ്‍ ടൗണില്‍ ഒക്ടോബര്‍ 17 മുതല്‍ 23 വരെ നാല് കോഴ്സ് മെനു ജമാവര്‍, താജ് എക്സോട്ടിക്ക റിസോര്‍ട്ടിലെ ദി പാമിലെ വാര്‍ഖ് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന രുചികള്‍ എന്നിവ ഒരുക്കിയിരിക്കുന്നു.

