വെല്‍ഫെയര്‍ സര്‍വ്വീസസ് എറണാകുളവുമായി (സഹൃദയ) ചേര്‍ന്നാണ് നടപ്പാക്കുന്നത്. കൊച്ചിയില്‍ ആരംഭിച്ച കൗണ്‍സിലിംഗ് സെന്റര്‍ ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു.
കൊച്ചി: വനിതകള്‍ക്കായി സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍ സംവിധാനം സജ്ജമാക്കി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ‘ഇടം’ എന്ന ഈ പദ്ധതി വെല്‍ഫെയര്‍ സര്‍വ്വീസസ് എറണാകുളവുമായി (സഹൃദയ) ചേര്‍ന്നാണ് നടപ്പാക്കുന്നത്. കൊച്ചിയില്‍ ആരംഭിച്ച കൗണ്‍സിലിംഗ് സെന്റര്‍ ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ഡോ. റീന മിഥുന് ചിറ്റിലപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
സമൂഹത്തില്‍ വികസനത്തോടൊപ്പം തന്നെ ആ സമൂഹത്തിലെ ജനതയുടെ മാനസിക ആരോഗ്യവും സുപ്രധാനമാണ്. എന്നാല്‍ താനനുഭവിക്കുന്ന മാനസീകപ്രയാസങ്ങള് മറ്റൊരാളോട് തുറന്നുപറയാന്‍ കൂടുതല്‍ പേരും തയ്യാറാകാറില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൈബി ഈഡന് എം.പി. പറഞ്ഞു. വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ചിരിക്കുന്ന ‘ഇടം’ ഒരു നിര്‍ണ്ണായക ചുവടുവയ്പ്പു തന്നെയാണെന്നും ഹൈബി ഈഡന് എം.പി വ്യക്തമാക്കി.
സ്ത്രീകളുടെ മാനസീകാരോഗ്യത്തിന്റെ പ്രാധാന്യം കൂടുതല്‍ ഉറക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതിനാണ് ‘ഇട’ത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഡോ. റീനാ മിഥുന് ചിറ്റിലപ്പള്ളി പറഞ്ഞു. ‘ഇടം’ വെറുമൊരു കൗണ്‍സിലിംഗ് സെന്റര്‍ മാത്രമല്ല, മറിച്ച് മുന്നോട്ട് പോകുവാനുള്ള കരുത്തും പ്രതീക്ഷയും പകര്‍ന്നുകൊണ്ട് ഓരോ സ്ത്രീയെയും ശാക്തീകരിക്കുന്നതിനുള്ള ചുവടുവയ്പ്പാണെന്നും ഡോ. റീനാ മിഥുന് ചിറ്റിലപ്പള്ളി പറഞ്ഞു. വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് എ. ശ്രീകുമാര്‍ , സിഎസ്ആര്‍ ചീഫ് ഓഫീസര്‍ കെ. സനീഷ് , സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സിബിന് തോമസ്, എറണാകുളം ഡിസ്ട്രിക്ട് സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ കെ.ജെ ജോണ്‍ ജോഷി , തൃക്കാക്കര ഭാരത മാത കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എ. ദൃശ്യ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങളില് പങ്കെടുത്തു.സൗജന്യവും പൂര്‍ണമായും വിശ്വസനീയവുമായ കൗണ്‍സിലിംഗ് സേവനമാണ് ‘ഇടം’ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രൊഫഷണലുകളാണ് കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുക. പൊന്നുരുന്നി വെല്‍ഫെയര്‍ സര്‍വീസസിന്റെ (സഹൃദയ) ക്യാംപസിലാണ് ‘ഇടം’ കൗണ്‍സിലിംഗ് സെന്റര്‍. കൗണ്‍സിലിംഗ് സേവനങ്ങള്‍ക്കായി 9847610707 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ‘ഇട’ത്തിന്റെ പ്രവര്‍ത്തന സമയം.

