പൊതുയോഗത്തിന്റ ഉദ്ഘാടനവും കയാക്കിംഗ് ഫ് ളാഗ് ഓഫും ടി.ജെ.വിനോദ് എം.എല്‍.എയും ദീപശിഖാ കൈമാറല്‍ കെഎഫ്ഒജി പ്രസിഡന്റ് ഡോ. സുചിത്ര സുധീറും നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. നിഷാ ജോസ് കെ. മാണി, ഡോ. ചിത്രതാര എന്നിവര്‍ മുഖ്യതിഥികളായിരിക്കും.
കൊച്ചി: സ്താനാര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് വനിതകളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക് ആന്റ് ഗൈനക്കോളജി (കെഎഫ്ഒജി), അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക്കല്‍ ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ എന്നിവരുടെ സഹകരണത്തോടെ കൊച്ചി ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയും ലേക്ക്‌ഷോര്‍ ആശുപത്രിയും സംയുക്തമായി ബോധവല്‍ക്കരണ പരിപാടിയും
ഫ് ളാഷ് മോബും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12 ന് എറണാകുളം മറൈന്‍ ഡ്രൈവ് വാക്ക് വേയില്‍ വൈകിട്ട് 4ന് ദീപശിഖാ കൈമാറലും കൊച്ചി കായലില്‍ കയാക്കിംഗും നടക്കും. പൊതുയോഗത്തിന്റ ഉദ്ഘാടനവും കയാക്കിംഗ് ഫ് ളാഗ് ഓഫും ടി.ജെ.വിനോദ് എം.എല്‍.എയും ദീപശിഖാ കൈമാറല്‍ കെഎഫ്ഒജി പ്രസിഡന്റ് ഡോ. സുചിത്ര സുധീറും നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. നിഷാ ജോസ് കെ. മാണി, ഡോ. ചിത്രതാര എന്നിവര്‍ മുഖ്യതിഥികളായിരിക്കും. കെഎഫ്ഒജി ബ്രെസ്റ്റ് ക്യാന്‍സര്‍ പ്രിവെന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഉഷാ മേനോന്‍ ആമുഖ പ്രഭാഷണം നടത്തും. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഫ് ളാഷ് മോബ് നടത്തുക. സ്താനര്‍ബുദത്തെ അതിജീവിച്ച 25 പേരെ ചടങ്ങില്‍ ആദിരിക്കും. തുടര്‍ന്ന് വാക്കത്തോണും ഉണ്ടായിരിക്കും.

