കഴിഞ്ഞ നേവി മാരത്തണിന് 5,000 പേരായിരുന്നു പങ്കെടുത്തത്. എന്നാല്‍ ഇത്തവണ വിവിധ പ്രായത്തിലുള്ള ഏഴായിരത്തിലധികം പേര് നേവി മാരത്തണില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാഫ് മാരത്തണ്‍ (21 കിലോമീറ്റര്‍), 10 കിലോമീറ്റര്‍, ഫണ്‍ റണ്‍ (അഞ്ച് കിലോമീറ്റര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക.
കൊച്ചി: ദക്ഷണമേഖല നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണിന്റെ (കെഎന്‍എം 25) ആറാം പതിപ്പ്
നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 21ന് നടക്കുമെന്ന് കെഎന്‍എം25ന്റെ ഓര്‍ഗനൈസറും നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡ് സൂപ്രണ്ടുമായ കമഡോര്‍ സുധീര്‍ റെഡ്ഡി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ നേവി മാരത്തണിന് 5,000 പേരായിരുന്നു പങ്കെടുത്തത്. എന്നാല്‍ ഇത്തവണ വിവിധ പ്രായത്തിലുള്ള ഏഴായിരത്തിലധികം പേര് നേവി മാരത്തണില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാഫ് മാരത്തണ്‍ (21 കിലോമീറ്റര്‍), 10 കിലോമീറ്റര്‍, ഫണ്‍ റണ്‍ (അഞ്ച് കിലോമീറ്റര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. ഇതാദ്യമായി ‘ഫാമിലി റണ്ണും’ നേവി മാരത്തണിലുണ്ട്. അഞ്ച് കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഭാഗമായിട്ടായിരിക്കും ഫാമിലി റണ്‍ നടത്തുക. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ഓടാം. രണ്ട് കുട്ടികള്‍ക്ക് വരെ മാതാപിതാക്കള്‍ക്കൊപ്പം ഈ ഫാമിലി ഓട്ടത്തില്‍ പങ്കെടുക്കാം. വില്ലിങ്ടണ്‍ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിന് (പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ പ്രേമചന്ദ്രന് സ്പോര്‍ട്സ് കോംപ്ലക്സില്‍ നിന്നാണ് മരത്തണ്‍ തുടങ്ങുക. റൂട്ട് സംബന്ധിച്ചുള്ള വിശദീകരണം വൈകാതെ പുറത്ത് വിടും.
മാരത്തണിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.kochinavymarathon.com എന്ന വെബ്സൈറ്റിലൂടെ തുടങ്ങിക്കഴിഞ്ഞെന്നും കമഡോര്‍ സുധീര്‍ റെഡ്ഡി വ്യക്തമാക്കി. ഓക്ടോബര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൂപ്പര്‍ ഏര്‍ലി ബേര്‍ഡ് ഡിസ്ക്കൗണ്ടായി 25 ശതമാനവും നവംബര്‍ 15ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഏര്‍ലി ബേര്‍ഡ് ഡിസ്ക്കൗണ്ടായി 10 ശതമാനവും രജിസ്ട്രേഷന് ഫീസില്‍ ഇളവ് ലഭിക്കും ഇരുപതോ അതിലധികമോപേരുള്ള ഗ്രൂപ്പ് ആയി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 20 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ കേരളത്തിലെ സ്കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നും സ്ഥിരമായി മരത്തണില്‍ പങ്കെടുക്കുന്നവര്‍, അമേച്ചര്‍ ഓട്ടക്കാര്‍, കുടുംബങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്ന് റെക്കോഡ് പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇക്കാരണത്താല്‍ ഒരുക്കങ്ങളും വിപുലമായ തോതിലാണ്. മാരത്തണിന് മുന്നോടിയായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊച്ചിയിലെ പ്രധാന ഇടങ്ങളില്‍ ‘പ്രമോ റണ്‍’ സംഘടിപ്പിക്കുമെന്നും കമഡോര്‍ സുധീര്‍ റെഡ്ഡി പറഞ്ഞു.

