ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയും റണ്ണേഴ്‌സ് അപ്പിന് 25,000 രൂപയും ക്യാഷ് പ്രൈസായി നല്‍കും. ആക്റ്റീവ്‌ബേസ് പ്രീമിയര്‍ മള്‍ട്ടി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി സെന്ററിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെയും സിമ്പിള്‍ എനെര്‍ജിയുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന സിമ്പിള്‍ എനര്‍ജി ബ്ലാസ്‌റ്റേഴ്‌സ് കോര്‍പ്പറേറ്റ് കപ്പ് 2025 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. സിനിമാതാരം തോമസ് മാത്യൂസ് ഉല്‍ഘാടനം ചെയ്തു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോണ്‍സര്‍ഷിപ്പ്, കൊമേഴ്‌സ്യല്‍ & റെവന്യൂ വിഭാഗം മേധാവി രഘു രാമചന്ദ്രന്‍, സിമ്പിള്‍ എനര്‍ജി പ്രതിനിധി ആക്ടിവ്‌ബേസ് പ്രതിനിധി ഹരി, ടൈകേരള മുന്‍ പ്രസിഡന്റ് ഡോ. ജസീല്‍, ഡോ. ജോര്‍ജ്ജ് എന്നിവരും സംസാരിച്ചു.സിനിമാ താരങ്ങളായ വിഷ്ണു അഗസ്ത്യ, മീനാക്ഷി, ശരത് സഭ എന്നിവരും ഇന്‍ഫ്‌ളുവന്‍സര്‍മാരായ മോനിഷ മോഹന്‍, അനഘ കുട്ടീ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഐബിഎസ് സോഫ്റ്റ്‌വെയര്‍, പീക്കേ സ്റ്റീല്‍, എക്‌സ്പീരിയന്‍ ടെക്‌നോളജീസ്, ഗാഡ്ജിയോണ്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, ലുലു ഫോറെക്‌സ്, ഗ്രൂപ്പ് മീരാന്‍, ആംഫെനോള്‍, എച്ച്ടിഐസി ഗ്ലോബല്‍, കീവാല്യൂ സിസ്റ്റംസ്, വെബ്ആന്‍ഡ്ക്രാഫ്റ്റ്‌സ് എന്നീ 12 പ്രമുഖ കോര്‍പ്പറേറ്റ് ടീമുകളും, വനിതാ വിഭാഗത്തില്‍ വിപ്രോ, യുഎസ്റ്റി, ടിസിഎസ്, ടാറ്റ എല്‍ക്‌സി തുടങ്ങിയ ടീമുകളും ആണ് ടൂര്‍ണമെന്റില്‍ 7എസൈഡ് ഫുട്‌ബോള്‍ ഫോര്‍മാറ്റില്‍ കിരീടത്തിനായി പോരാടുന്നത്. ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയും റണ്ണേഴ്‌സ് അപ്പിന് 25,000 രൂപയും ക്യാഷ് പ്രൈസായി നല്‍കും. ആക്റ്റീവ്‌ബേസ് പ്രീമിയര്‍ മള്‍ട്ടി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി സെന്ററിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. കോര്‍പ്പറേറ്റ് പ്രൊഫഷണലുകള്‍ക്കിടയില്‍ കായികക്ഷമത, ടീം വര്‍ക്ക്, സൗഹൃദം, എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കോര്‍പ്പറേറ്റ് കപ്പിന് തുടക്കമിട്ടിരിക്കുന്നത്.

