സാധ്യമായ രീതിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടെ സ്ഥാപിച്ചിരിക്കുന്ന ഈ പൊതുഇടം ഇത്രെയും മനോഹരമായി തന്നെ ഭാവിയിലേക്കും നിലനിര്‍ത്തണമെന്നും അതിനുകൂട്ടായ പരിശ്രമങ്ങളാണ് വേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു
കൊച്ചി: ചേരാനല്ലൂര്‍ വിഷ്ണുപുരത്ത് ടി ജെ വിനോദ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയും സംയോജിപ്പിച്ച് നവീകരിച്ച കണ്ണംകുളവും അനുബന്ധമായി നിര്‍മ്മിച്ച പൊതുജനങ്ങള്‍ക്ക് സായാഹ്നങ്ങള്‍ ഉല്ലാസപരമായി ചെലവഴിക്കാന്‍ സാധിക്കുന്ന ഓപ്പണ്‍ പാര്‍ക്കും ആരോഗ്യസംരക്ഷണത്തിനു ഓപ്പണ്‍ ജിംനേഷ്യവും നാടകങ്ങള്‍ ഉള്‍പ്പടെ അരങ്ങിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രീന്റൂമുള്‍പ്പടെയുള്ള ഓപ്പണ്‍ സ്‌റ്റേജും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാടിനു സമര്‍പ്പിച്ചു.മുന്‍പ് ശുദ്ധജല സ്രോതസ്സായി ഉപയോഗിച്ചിരുന്ന കണ്ണംകുളം പിന്നീട് മാലിന്യ കൂമ്പാരമായി ചെളിയും കാടും പടലവും കേറി മലീമസമായി മാറുകയായിരുന്നു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇറിഗേഷന്‍ വകുപ്പ് കുളം നവീകരിക്കുകയും പടവുകള്‍ കെട്ടുകയും ചെയ്തു. പിന്നീട് ടി ജെ വിനോദ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് അനുമബന്ധമായുള്ള സ്‌റ്റേജും പാര്‍ക്കും ജിംനേഷ്യവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളും നിര്‍മ്മിച്ചു. സാധ്യമായ രീതിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടെ സ്ഥാപിച്ചിരിക്കുന്ന ഈ പൊതുഇടം ഇത്രെയും മനോഹരമായി തന്നെ ഭാവിയിലേക്കും നിലനിര്‍ത്തണമെന്നും അതിനുകൂട്ടായ പരിശ്രമങ്ങളാണ് വേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, ആരിഫ മുഹമ്മദ്, ഷിമ്മി ഫ്രാന്‍സിസ്, സ്‌റ്റെന്‍സ്ലാവോസ്, ഷീബ കെ പി, ലിസ്സി വാരിയത്ത്, രാജു അഴിക്കകത്ത്, സ്മിത സ്റ്റാന്‍ഡ്‌ലി, ക്ഷേത്ര ഊരളന്മാരായ ബ്രഹ്മശ്രീ കവിയപ്പിള്ളി നാരായണന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ ഹരി നമ്പൂതിരി, വാര്‍ഡ് മെമ്പര്‍മാരായ രമ്യ തങ്കച്ചന്‍, റിനി ഷോബി, ബെന്നി ഫ്രാന്‍സിസ്, അന്‍സാര്‍, ശശി വി.കെ, മരിയ ലില്ലി, വിന്‍സി ഡെറിസ്, ടി.ആര്‍ ഭരതന്‍, മിനി വര്‍ഗീസ്, ഷൈമോള്‍ ജെംസണ്‍, പി.കെ ഷീജ, ചലച്ചിത്ര പിന്നണി ഗാന രചയിതാവ് ചിറ്റൂര്‍ ഗോപി, കൊച്ചിന്‍ മന്‍സൂര്‍, ബൈജു ജോസ്, കെ.പി അജയന്‍, കെ.കെ സുരേഷ്ബാബു, ദേവസ്വം ഓഫീസര്‍ അമല്‍ കെ വിശ്വനാഥ്, പഞ്ചായത്ത് സെക്രട്ടറി എം.വി ഗായത്രി തുടങ്ങിയവര്‍ പ്രസംഗിച്ചു.

