സ്റ്റുഡന്റ്‌സ് ബിനാലെ: ക്യൂറേറ്റര്‍മാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കെഎംബിയുടെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. കൊച്ചിമുസിരിസ് ബിനാലെയുടെ (കെഎംബി) ഉദ്ഘാടനത്തിന് ഒരു ദിവസം കഴിഞ്ഞാണ് (ഡിസംബര്‍ 13) സ്റ്റുഡന്റ്‌സ് ബിനാലെ പ്രദര്‍ശനം ആരംഭിക്കുന്നത്.
കൊച്ചി: വളര്‍ന്നു വരുന്ന യുവ കലാകാരന്മാര്‍ക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്ക്കുള്ള സഹക്യൂറേറ്റര്‍മാരുടെ പേരുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏഴ് മേഖലകളായി തിരിച്ചാണ് സ്റ്റുഡന്റ്‌സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റര്‍മാരെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കെഎംബിയുടെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. കൊച്ചിമുസിരിസ് ബിനാലെയുടെ (കെഎംബി) ഉദ്ഘാടനത്തിന് ഒരു ദിവസം കഴിഞ്ഞാണ് (ഡിസംബര്‍ 13) സ്റ്റുഡന്റ്‌സ് ബിനാലെ പ്രദര്‍ശനം ആരംഭിക്കുന്നത്. ക്യുറേറ്റര്‍മാരായി പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, ഗോവ, രാജസ്ഥാന്‍ മേഖല സവ്യസാചി അഞ്ജു പ്രബീര്‍ സുകന്യ ഡെബ്; കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് ഡോ. സുധീഷ് കോട്ടേമ്പ്രം, ഡോ. ശീതള്‍ സി.പി; കര്‍ണാടക, തെലങ്കാന ചിനാര്‍ ഷാ, അശോക് വിഷ്; ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക്  ഖുര്‍ഷീദ് അഹമ്മദ് സല്‍മാന്‍ ബഷീര്‍ ബാബ എന്നിവരാണ് പ്രതിനിധീകരിക്കുന്നത്.

പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ ഗാബ്ബ  എന്ന കലാകാരന്മാരുടെ കൂട്ടായ്മ (റിതുശ്രീ മോണ്ഡല്‍, ഹിമാംഗ്ഷു ശര്‍മ്മ, റബീഉല്‍ ഖാന്‍, സുരജിത് മുടി) എന്നിവര്‍ പ്രതിനിധീകരിക്കുന്നു. അംഗ ആര്‍ട്ട് കളക്ടീവ്  ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സിക്കിമിലും ശില്‍പ്പശാലകള്‍ക്ക് നേതൃത്വം നല്‍കും. സെക്യുലര്‍ ആര്‍ട്ട് കളക്ടീവ്  (സാലിക് അന്‍സാരി, ഭൂഷണ്‍ ഭോംബാലെ, ഷമീം ഖാന്‍, ഷമൂദ അംറേലിയ എന്നിവര്‍ പ്രതിനിധീകരിക്കുന്നു) മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ശില്‍പ്പശാലകള്‍ക്ക് നേതൃത്വം നല്‍കും.രാജ്യത്തെ ഏഴ് മേഖലകളിലായി 150ലധികം സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി ഇടപെട്ടാണ് ക്യൂറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി പ്രദര്‍ശനത്തില്‍ പങ്കെടുക്കേണ്ടവരെ തിരഞ്ഞെടുക്കുകയും, സ്റ്റുഡന്റ്‌സ് ബിനാലെ പ്രദര്‍ശനത്തിനായി പ്രോജക്റ്റുകള്‍ വികസിപ്പിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.  ക്ലാസ് മുറിയ്ക്ക് അപ്പുറമുള്ള ബദല്‍ വിദ്യാഭ്യാസത്തിനും പ്രയോഗിക പഠനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട്, രാജ്യത്തെ കലാ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനുള്ള വേദിയായി സ്റ്റുഡന്റ്‌സ് ബിനാലെ വര്‍ത്തിക്കും. വിദ്യാര്‍ത്ഥി ബിനാലെയുടെ ഓരോ പതിപ്പും പഠന പ്രക്രിയയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു