നിലവിലുള്ള പ്രീപെയ്ഡ്, പോസ്റ്റുപെയ്ഡ് ഉപഭോക്താക്കള്‍ക്കും, പുതിയ കണക്ഷനുകള്‍ക്കും, മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കും ഇ-സിം സേവനം ഉപയോഗിക്കാവുന്നതാണ്.
കൊച്ചി: ഉപഭോക്താള്‍ക്കായി ബി എസ് എന്‍ എല്‍ ഇ-സിം സേവനങ്ങള്‍ ആരംഭിച്ചു. ബി. എസ്. എന്‍. എല്‍ എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ഇ-സിം സേവനങ്ങള്‍ ലഭിക്കുന്നതാണെന്നു പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു. ഇത് ഇ-സിം സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റ് ,ഡിവൈസുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താള്‍ക്ക് ലഭ്യമാകും. നിലവിലുള്ള പ്രീപെയ്ഡ്, പോസ്റ്റുപെയ്ഡ് ഉപഭോക്താക്കള്‍ക്കും, പുതിയ കണക്ഷനുകള്‍ക്കും, മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കും ഇ-സിം സേവനം ഉപയോഗിക്കാവുന്നതാണ്. ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ അവരുടെ അടുത്തുള്ള ബി എസ് എന്‍ എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ സന്ദര്‍ശിച്ചു ആവശ്യമായ കെ വൈ സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. കെ വൈ സി പ്രക്രിയ പൂര്‍ത്തിയായ ശേഷം ഉപഭോക്താള്‍ക്ക് ലഭിക്കുന്ന ക്യു ആര് കോഡ് സ്കാന്‍ ചെയ്താല്‍ ഇ-സിം ആക്റ്റീവ് ആകുന്നതാണ്.

