കുട്ടികളിലെ ശ്വസനം:  അറിവുകള്‍ പങ്കുവെച്ച് റെസ്പികോണ്‍ കൊച്ചി 2025 സമാപിച്ചു

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) സംസ്ഥാന ശാഖയുടെയും, റെസ്പിറേറ്ററി ചാപ്റ്റര്‍, ഐ.എ.പി കൊച്ചി ചാപ്റ്ററിന്റെയും സംയുക്ത നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച 18മാത് വാര്‍ഷിക പീഡിയാട്രിക് റെസ്പിറേറ്ററി കോണ്‍ഫറന്‍സ് 'റെസ്പികോണ്‍ കൊച്ചി 2025' ന്റെ ഉദ്ഘാടനം പ്രൊഫ.ഡോ.ടി.യു. സുകുമാരന്‍ നിര്‍വ്വഹിക്കുന്നു. ഡോ.വിവിന്‍ അബ്രാഹം, ഡോ.ഐ.റിയാസ്, ഡോ.എം.കെ.നന്ദകുമാര്‍, ഡോ. ബിനുകുട്ടന്‍, ഡോ. രമേഷ് കുമാര്‍, ഡോ. ഗോപി മോഹന്‍, ഡോ. പ്രമോദ് വാര്യര്‍, ഡോ. റോഹിന്‍ അബ്രാഹം, ഡോ. എബി മാത്യു തുടങ്ങിയവര്‍ സമീപം.
കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം പ്രൊഫ.ഡോ.ടി.യു. സുകുമാരന്‍ നിര്‍വ്വഹിച്ചു.
കൊച്ചി : ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) സംസ്ഥാന ശാഖയുടെയും, റെസ്പിറേറ്ററി ചാപ്റ്റര്‍, ഐ.എ.പി കൊച്ചി ചാപ്റ്ററിന്റെയും സംയുക്ത നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍  സംഘടിപ്പിച്ച 18മാത് വാര്‍ഷിക പീഡിയാട്രിക് റെസ്പിറേറ്ററി കോണ്‍ഫറന്‍സ്  ‘റെസ്പികോണ്‍ കൊച്ചി 2025’ സമാപിച്ചു. കുട്ടികളിലെ ശ്വസനവുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു  ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ വിഷയം. കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം പ്രൊഫ.ഡോ.ടി.യു. സുകുമാരന്‍ നിര്‍വ്വഹിച്ചു.

ഐ.എ.പി.കേരള ശാഖ പ്രസിഡന്റ് ഡോ.ഐ.റിയാസ്, റെസ്പിറേറ്ററി ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ഡോ.എം.കെ.നന്ദകുമാര്‍, സെക്രട്ടറി ഡോ. ബിനുകുട്ടന്‍, ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. രമേഷ് കുമാര്‍, ഐ.എ.പി കൊച്ചി പ്രസിഡന്റ് ഡോ.വിവിന്‍ അബ്രാഹം, ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. പ്രമോദ് വാര്യര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. റോഹിന്‍ അബ്രാഹം, ഐ.എ.പി.കൊച്ചി സെക്രട്ടറി ഡോ. എബി മാത്യു, ഡോ. ഗോപി മോഹന്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.സോമു ശിവബാലന്‍ (ചെന്നൈ), ഡോ. അനില്‍ കുമാര്‍ സാപെര്‍ (ബംഗ്ലുരു)ഡോ. വി.വി. വിവേകാനന്ദന്‍ (ചെന്നൈ) ഡോ. പി.എ.മഹേഷ് (മൈസൂര്‍) ഡോ.പവന്‍ കല്ല്യാണ്‍ പിന്നമനേനി (ആന്ധ്രാപ്രദേശ്)  ഡോ.മുല്ലെ ബാലാജി (കോയംബത്തൂര്‍) ഡോ. രമേഷ് കുമാര്‍ (കൊച്ചി) ഡോ. ബിന്ദുഷ (തിരുവനന്തപുരം) ഡോ.ഷീജ സുഗുണന്‍ (തിരുവനന്തപുരം) ഡോ.സജിത്ത് കേശവന്‍ (കൊച്ചി) ഡോ. നന്ദകുമാര്‍ (കണ്ണൂര്‍) തുടങ്ങിയവര്‍ കുട്ടികളിലെ ശ്വസനസംബന്ധിയായ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു