‘വൈഭവ് ‘ ജില്ലാ നൈപുണ്യ വര്‍ഗ് സംഘടിപ്പിച്ച് വിഎച്ച്പി

വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തില്‍ പാവക്കുളം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തില്‍ നടന്ന  'വൈഭവ് ' ജില്ലാ നൈപുണ്യ വര്‍ഗില്‍ വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി  കെ. ആര്‍ കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. വി. ശ്രീകുമാര്‍, എ. ശ്രീകുമാര്‍, പസന്ന ബാഹുലേയന്‍, അബിനു സുരേഷ് തുടങ്ങിയവര്‍ സമീപം
പാവക്കുളം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങ് അഖില ഭാരതീയ സീമാജാഗരണ്‍ മഞ്ച് സംയോജക്  എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടം ചെയ്തു
കൊച്ചി:  വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തില്‍ ‘വൈഭവ് ‘ ജില്ലാ നൈപുണ്യ വര്‍ഗ്  സംഘടിപ്പിച്ചു. പാവക്കുളം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങ് അഖില ഭാരതീയ സീമാജാഗരണ്‍ മഞ്ച് സംയോജക്  എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടം ചെയ്തു. ജില്ലാ പ്രസിഡന്റ്  എ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി  കെ. ആര്‍ കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അധ്യാന്മിക പ്രഭാഷകന്‍ ഒ. എസ് സതീഷ് , സംസ്ഥാന വൈസ് പ്രസിഡന്റ്  പ്രസന്ന ബാഹുലേയന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി അബിനു സുരേഷ് , സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാര്‍, സാമാജിക സമരസത സംസ്ഥാന സംയോജക്  എം. ടി മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു