രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരും ഗവേഷക മേഖലയിലെ വിദഗ്ധരും വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.
NATIONAL
കൊച്ചി: ഐപിഎ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഡ്രഗ് ഡിസൈന്‍ ആന്‍ഡ് ഡിസ്കവറി ഡിസ്കഷന് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് അമൃത സ്കൂള്‍ ഓഫ് ഫാര്‍മസി നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡിസൈന്‍ ആന്‍ഡ് ഡിസ്കവറി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരും ഗവേഷക മേഖലയിലെ വിദഗ്ധരും വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു. ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണ മേഖലയില്‍ രൂപംകൊണ്ട പുതിയ പ്രവണതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയായി. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ് റിസര്‍ച്ച് വിഭാഗം ഡീന്‍ ഡോ. ടി. കെ. മനോജ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐപിഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി. ജയശേഖര്‍ ചടങ്ങില്‍ സംസാരിച്ചു. അമൃത സ്കൂള്‍ ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സബിത എം. യുവ ഗവേഷകരില്‍ ശാസ്ത്രീയ കൗതുകം ഉണര്‍ത്താന്‍ സമ്മേളനത്തിന് സാധിച്ചു എന്ന് ചൂണ്ടിക്കാട്ടി. ഗവേഷകരംഗത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള 210 പേര് സമ്മേളനത്തില്‍ ഭാഗമായി. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റര്‍ നിര്‍മാണ മത്സരവും സംഘടിപ്പിച്ചിരുന്നു.

