ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിച്ച് താജ് മലബാറില്‍ കേക്ക് മിക്‌സിംഗ്

നട്ട് മെഗ്, കറുവപ്പട്ട, ഓറഞ്ച് പീല്‍ എന്നിവയുടെ സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍ ഉണക്കമുന്തിരി, കശുഅണ്ടി, പഴങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ സ്പിരിറ്റില്‍ കലര്‍ത്തിയാണ് കേക്ക് മിക്‌സിംഗ് നടത്തിയത്
കൊച്ചി: താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കേക്ക് മിക്‌സിംഗ് സംഘടിപ്പിച്ചു. ഹോട്ടലിലെ പാചക വിദഗ്ദ്ധര്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും സ്ഥിരം ഉപഭോക്താക്കളും എത്തിയിരുന്നു. നട്ട് മെഗ്, കറുവപ്പട്ട, ഓറഞ്ച് പീല്‍ എന്നിവയുടെ സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍ ഉണക്കമുന്തിരി, കശുഅണ്ടി, പഴങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ സ്പിരിറ്റില്‍ കലര്‍ത്തിയാണ് കേക്ക് മിക്‌സിംഗ് നടത്തിയത്. ചടങ്ങിനോടനുബന്ധിച്ച് താജ് മലബാറിലെ  ഔട്ട്‌ഡോര്‍ ഡൈനിംഗ് വേദിയായ ഡോള്‍ഫിന്‍സ് പോയിന്റ് പൊതുജനങ്ങള്‍ക്കായി തുറന്നു.

താജ് മലബാറിന്റെ അതുല്യമായ സൗന്ദര്യം, രുചികള്‍, ആതിഥേയത്വം എന്നിവ നേരിട്ട് അനുഭവിക്കാന്‍ ഇതോടെ എല്ലാവര്‍ക്കും അവസരം ലഭിക്കുമെന്ന് ഐ.എച്ച്.സി.എല്‍ കേരള ഏരിയ ഡയറക്ടറും താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ ജനറല്‍ മാനേജരുമായ ലാലിത് വിശ്വകുമാര്‍ പറഞ്ഞു. താജ് മലബാറിലെ ക്രിസ്മസ് കേക്കുകള്‍ തലമുറകളിലൂടെ പാരമ്പര്യമായി കൈമാറിയ പഴയ രുചികളില്‍ നിന്നാണ് രൂപം കൊള്ളൂന്നതെന്ന് എക്‌സിക്യൂട്ടീവ് ഷെഫ് മയൂര്‍ രാമചന്ദ്രന്‍ പറഞ്ഞു. 2025 ലേക്കുള്ള സിഗ്‌നേച്ചര്‍ കേക്ക് ടൈന്‍സും ഫെസ്റ്റീവ് ഹാംപേഴ്‌സും ചടങ്ങില്‍ അവതരിപ്പിച്ചു. ഈ പാക്കേജുകളില്‍ പ്രീമിയം കേക്കുകള്‍, കൈകൊണ്ട് തയാറാക്കുന്ന മധുരപലഹാരങ്ങള്‍, സമ്മാനങ്ങള്‍ക്ക് അനുയോജ്യമായ പ്രത്യേക വിഭവങ്ങള്‍ എന്നിവ ലഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു