വ്യാപാരികളുടെ വോട്ട് വ്യാപാരികള്‍ക്ക് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

സംഘടനയില്‍ അംഗത്വമുള്ള വ്യാപാരികള്‍ മത്സര രംഗത്ത് ഉണ്ടെങ്കില്‍ പാര്‍ട്ടിയോ മുന്നണയോ നോക്കാതെ അവരെ പിന്തുണയ്ക്കണമെന്നതാണ് ഇക്കുറി സംഘടയുടെ പൊതു വികാരമെന്ന് കെ.വി.വി.ഇ.എസ്  സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായി പി.സി.ജേക്കബ്
കൊച്ചി :  ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) വ്യാപാരികളായ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായി പി.സി.ജേക്കബ് പറഞ്ഞു. സംഘടനയില്‍ അംഗത്വമുള്ള വ്യാപാരികള്‍ മത്സര രംഗത്ത് ഉണ്ടെങ്കില്‍ പാര്‍ട്ടിയോ മുന്നണയോ നോക്കാതെ അവരെ പിന്തുണയ്ക്കണമെന്നതാണ് ഇക്കുറി സംഘടയുടെ പൊതു വികാരമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ വ്യാപാരികളോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തികളെയുമായിരിക്കും സംഘടന പിന്തുണയ്ക്കുക. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയേതര വ്യാപാരി സംഘടനയാണ് കെ.വി.വി.ഇ.എസ്. മുന്‍കാലങ്ങളില്‍ വ്യാപാരികളുടെ നോട്ടും, വോട്ടും വാങ്ങി അധികാര കേന്ദ്രങ്ങളില്‍ എത്തിയവര്‍ ചെറുകിട, ഇടത്തരം വ്യാപാരികളെ യൂണിയന്റെയും, അനാവശ്യ തൊഴില്‍ തര്‍ക്കങ്ങളുടെയും പേരില്‍ ദ്രോഹിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. ഇക്കുറി അതിന് മാറ്റം വരുത്തുന്നതിനാണ് സംഘടന ഊന്നല്‍ നല്‍കുന്നതെന്ന് പി.സി.ജേക്കബും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്.രാമചന്ദ്രനും പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു