ഫിറ്റ്‌നസ് ചലഞ്ചുമായി ലുലു മാള്‍

കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മത്സരിക്കുവാനുള്ള അവസരമാണ് ലുലു ഓള്‍ കേരള ആം റസ്ലിങ്ങ് ചാംപ്യന്‍ഷിപിലൂടെ ഒരുക്കിയിട്ടുള്ളത്. 
കൊച്ചി: 15 ദിവസം നീണ്ടു നില്‍ക്കുന്ന ഫിറ്റ്‌നസ് ചലഞ്ച്  ലുലു മാള്‍. ലുലുമാള്‍ കൊച്ചി ഡയറക്ടര്‍ സാദിഖ് കാസിം ഉദ്ഘാടനം ചെയ്തു.   ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ്, മാള്‍ മാനേജര്‍ റിചേഷ് ചാലുപ്പറമ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ആരോഗ്യത്തിന്റെ പ്രധാന്യവും വ്യായാമം നിത്യജീവിതത്തില്‍ എത്രത്തോളം ആവശ്യമാണ് എന്നതിന്റെ അവബോധവും ഉണര്‍ത്തിയാണ് ലുലുവിന്റെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളിലായി ഫിറ്റ്‌നസ് റണ്ണ്,  മാള്‍ എ തോണ്‍, ലുലു ഓള്‍ കേരള ആം റസ്ലിങ്ങ് ചാംപ്യന്‍ഷിപ് , ലുലു ഫിറ്റ്‌നസ് ചലഞ്ച് എന്നിവ നടക്കും.

കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മത്സരിക്കുവാനുള്ള അവസരമാണ് ലുലു ഓള്‍ കേരള ആം റസ്ലിങ്ങ് ചാംപ്യന്‍ഷിപിലൂടെ ഒരുക്കിയിട്ടുള്ളത്.  ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് പുരസ്‌കാരമായി 20,000 രൂപയുടെ ക്യാഷ് അവാര്‍ഡും  ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 10,000 രൂപയും, രണ്ടാം സമ്മാനം നേടുന്ന ആള്‍ക്ക് 7,000 രൂപയും. മൂന്നാം സമ്മാനം നേടുന്ന ജേതാവിന് 5,000 രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും. മാള്‍ എ തോണില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന വിവിധ വ്യായാമ മത്സരങ്ങളാണ് നടക്കുക. 14ന് മാള്‍ എ തോണ്‍,  15ന് ലുലു ഓള്‍ കേരള ആം റസ്ലിങ്ങ് ചാംപ്യന്‍ഷിപ് , 16 ന് ലുലു ഫിറ്റ്‌നസ് ചലഞ്ച് എന്നിവ നടക്കും. പ്രി രജിസ്‌ട്രേഷനിലൂടെയാണ് എല്ലാ മത്സരങ്ങളും നടക്കുക.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു