ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍.സി.ഡി ഇഷ്യൂ നവംബര്‍ 17 മുതല്‍

കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്യുവേര്‍ഡ് റിഡീമബിള്‍ നോണ്‍കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ നവംബര്‍ 17ന് ആരംഭിക്കും. 12.62% വരെ യഥാര്‍ത്ഥ ആദായം  വാഗ്ദാനം ചെയ്യുന്ന ഈ എന്‍.സി.ഡി ഇഷ്യൂ, ഫ്‌ളെക്‌സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക് ആകര്‍ഷകവും സുരക്ഷിതവുമായ  നിക്ഷേപാവസരമാണെന്ന് എസിഎല്‍ ഫിന്‍കോര്‍പ്പ്, സി.എം.ഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, ഹോള്‍ടൈം ഡയറക്ടറും സി.ഇ.ഒയുമായ  ഉമാദേവി അനില്‍കുമാര്‍ എന്നിവര്‍ വ്യക്തമാക്കി. പുതിയ എന്‍.സി.ഡി ഇഷ്യൂ  നവംബര്‍ 28 വരെ ഉണ്ടാകും. ഇതിന് CRISIL BBB- /STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എന്‍.സി.ഡിയുടെയും മുഖവില 1,000 രൂപയാണ് . 13, 24, 36, 60, 70 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യൂമുലേറ്റിവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകള്‍ 10.50% മുതല്‍ 12.62% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയായതിനാല്‍ ആയതിനാല്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ഇത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകും.
ഈ ഇഷ്യൂ വഴി സമാഹരിക്കുന്ന തുക, ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ വളര്‍ച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കും. ഒപ്പം വിശ്വസനീയവും നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങള്‍  നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ വ്യക്തമാക്കി. മുന്‍ എന്‍.സി.ഡി ഇഷ്യൂകള്‍ക്ക്  മികച്ച പ്രതികരണമാണ് ലഭിച്ചത്. നിക്ഷേപകര്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസത്തിലുള്ള നന്ദി അറിയിക്കുന്നതിനൊപ്പം നിക്ഷേപകര്‍ നല്‍കുന്ന പിന്തുണ  ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ക്കുള്ള പ്രചോദനമാണെന്നും ഇരുവരും വ്യക്തമാക്കി.  അഖിലേന്ത്യാ തലത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് മുന്നോട്ടു പോകുകയാണ്. നിലവില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ എന്നിങ്ങനെ 10 സംസ്ഥാനങ്ങളിലേക്ക്  ഐസിഎല്‍ഫിന്‍കോര്‍പ്പ് സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു.
തമിഴ്‌നാട്ടില്‍ 93 വര്‍ഷത്തെ ചരിത്രമുള്ള, ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത എന്‍.ബി.എഫ്.സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്  ഏറ്റെടുത്തത് ധനകാര്യ മേഖലയിലെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തിക്കഴിഞ്ഞു.ഗോള്‍ഡ് ലോണുകള്‍, ഹയര്‍ പര്‍ച്ചേസ് ലോണുകള്‍, ബിസിനസ് ലോണുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ സേവനങ്ങളുടെ നിരയാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് നല്‍കുന്നത്. ട്രാവല്‍, ഫാഷന്‍, ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐസിഎല്‍ ഗ്രൂപ്പ്  പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി. അടുത്തുള്ള ഐസിഎല്‍ ബ്രാഞ്ച് സന്ദര്‍ശിച്ചോ  www.iclfincorp.com. എന്ന സൈറ്റ് സന്ദര്‍ശിച്ചോ അപേക്ഷാ ഫോറങ്ങള്‍ സ്വീകരിക്കാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് +91 85890 20137, +91 85890 20186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു