‘എന്‍ഫസ്റ്റ്’ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

64,999 രൂപ പ്രാരംഭ വിലയില്‍ പുറത്തിറങ്ങുന്ന ‘എന്‍ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് നുമെറോസ് മോട്ടേഴ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ശ്രേയസ് ഷിബുലാല്‍ പറഞ്ഞു.
കൊച്ചി:  നുമെറോസ് മോട്ടോഴ്‌സിന്റെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എന്‍ഫസ്റ്റ്’ വിപണിയില്‍ അവതരിപ്പിച്ചു. 64,999 രൂപ പ്രാരംഭ വിലയില്‍ പുറത്തിറങ്ങുന്ന ‘എന്‍ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് നുമെറോസ് മോട്ടേഴ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ശ്രേയസ് ഷിബുലാല്‍ പറഞ്ഞു. ബൈക്കിന്റെ സ്ഥിരതയും സ്‌കൂട്ടറിന്റെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് ഇതിന്റെ പ്രത്യേകതകളിലൊന്നാണ്. ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്കു വേരിയന്റുകള്‍ വ്യത്യാസമില്ലാതെ പ്രാരംഭ വിലയില്‍ എന്‍ഫസ്റ്റ്  സ്വന്തമാക്കാം.  ഇറ്റാലിയന്‍ ഡിസൈന്‍ ഹൗസായ വീ ലാബ്‌സിന്റെ സഹകരണത്തോടെ രൂപകല്‍പ്പന ചെയ്ത ഈ വാഹനത്തില്‍, ‘മേക്ക് ഇന്‍ ഇന്ത്യ’ എഞ്ചിനീയറിംഗ് മികവിനൊപ്പം ആഗോള ഡിസൈന്‍ ശൈലിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഫസ്റ്റിന്റെ 5 വേരിയന്റുകളും ട്രാഫിക് റെഡ്, പ്യൂര്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലും ലഭിക്കും.

മികച്ച വേരിയന്റായ 3 കെഡബ്ല്യുഎച്ച് ഐമാക്‌സ്പ്ലസ് മോഡല്‍ 109, 2.5 കെഡബ്ല്യുഎച്ച് മാക്‌സ്, ഐമാക്‌സ് മോഡലുകള്‍ ലിക്വിഡ് ഇമ്മര്‍ഷന്‍ കൂള്‍ഡ് ലിഥിയംഅയണ്‍ ബാറ്ററികളോടുകൂടി 91 കിലോമീറ്റര്‍വരെയും സഞ്ചാരദൂരം വാഗ്ദാനം ചെയ്യുന്നു. 2.5 കെഡബ്ലിയുഎച്ച് മോഡലിന് ഏകദേശം 5മുതല്‍ 6 മണിക്കൂറും, 3.0 കെഡബ്ലിയുഎച്ച് മോഡലിന് 7മുതല്‍ 8 മണിക്കൂറും 100 % ചാര്‍ജിങിന് ആവശ്യമാണ്. 16 ഇഞ്ച് വലിപ്പമുള്ള വീലുകള്‍ ഉപയോഗിക്കുന്നതിനാല്‍ സാധാരണ സ്‌കൂട്ടറുകളെക്കാള്‍ മികച്ച സ്ഥിരതയും നിയന്ത്രണ ശേഷിയും ലഭിക്കുന്നു.ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്ലാറ്റ് ഫോം 109 കിലോമീറ്റര്‍ എന്ന സര്‍ട്ടിഫൈഡ് ഐഡിസി റേഞ്ച് ഉറപ്പാക്കുന്നു, മോഷണം അതല്ലെങ്കില്‍ വാഹനം വലിച്ചുകൊണ്ടുപോകല്‍ തുടങ്ങിയ സംഭവങ്ങളില്‍ ഉടനടി അലര്‍ട്ട് നല്‍കുന്ന ഡിറ്റക്ഷന്‍ സംവിധാനം, റിമോട്ട് ലോക്കിംഗ്, ജിയോഫെന്‍സിംഗ്, അഡ്വാന്‍സ്ഡ് തര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റൈഡ് ഇന്‍സൈറ്റ്‌സ് എന്നിവ ഉള്‍പ്പെടെ. വാഹനത്തിന്റെ ഐഒടി പ്ലാറ്റ്‌ഫോമും ആപ്പ് തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്.  numerosmotors.comല്‍ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്നും  ശ്രേയസ് ഷിബുലാല്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു