ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം, ഡിജിറ്റല്‍ പരിജ്ഞാനം, ആഗോള തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ എന്നിവ ‘സ്‌കില്‍ഫസ്റ്റ്’ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നിര്‍ണായക മുന്നേറ്റമാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു
കൊച്ചി: ഇന്ത്യയുടെ തൊഴില്‍ക്ഷമത 56.35 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ആഗോള വിദ്യാഭ്യാസം, ടാലന്റ് സൊലൂഷന്‍സ് എന്നീ രംഗങ്ങളിലെ പ്രമുഖ സംഘടനയായ ഇ.ടി.എസ്, സി.ഐ.ഐ, എ.ഐ.സി.ടി.ഇ, എ.ഐ.യു, ടാഗ്ഗ്ഡ് എന്നിവയുടെ സഹകരണത്തോടെ പുറത്തിറക്കിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ തൊഴില്‍ക്ഷമതയുടെ വളര്‍ച്ച 56.35 ശതമാനത്തിലെത്തിയതായി വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ തൊഴില്‍ക്ഷമതാ നിരക്ക് 2025ലെ 54.81 ശതമാനത്തില്‍ നിന്ന് 56.35 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം, ഡിജിറ്റല്‍ പരിജ്ഞാനം, ആഗോള തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ എന്നിവ ‘സ്‌കില്‍ഫസ്റ്റ്’ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നിര്‍ണായക മുന്നേറ്റമാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് ലോക തൊഴില്‍ വിപണിയില്‍ ഇന്ത്യയുടെ വര്‍ധിച്ച പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ഭാവിയിലെ തൊഴില്‍രീതിയെ മാറ്റിമറിക്കുന്ന സമാന്തര ശക്തിശക്തി ഇന്ത്യയില്‍ നിന്നാണ് രൂപംകൊള്ളുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി വീബോക്‌സ് ഇ.ടി.എസ്. സി.ഇ.ഒ.യും ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടിന്റെ മുഖ്യസംഘാടകനുമായ നിര്‍മല്‍ സിംഗ് പറഞ്ഞു

