റെയില്‍വെയുടെ ക്രിസ്മസ് അവധിക്കാല വിനോദ യാത്ര: ട്രെയിന്‍ ഡിസംബര്‍ 20ന് കേരളത്തില്‍ നിന്ന് പുറപ്പെടും

ഡിസംബര്‍ 20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. 11 ദിവസം നീളുന്ന യാത്ര ഗോവ, മുംബൈ, അജന്താഎല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി/നാഗുര്‍ ദര്‍ഗ തുടങ്ങി രാജ്യത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

കൊച്ചി: ഇന്ത്യന്‍ റെയില്‍വെയുടെ ഭാരത് ഗൗരവ് ട്രെയിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ ടൂര്‍ ടൈംസുമായി സഹകരിച്ച് ക്രിസ്മസ് അവധിക്കാലത്ത് രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. 11 ദിവസം നീളുന്ന യാത്ര ഗോവ, മുംബൈ, അജന്താഎല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി/നാഗുര്‍ ദര്‍ഗ തുടങ്ങി രാജ്യത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

യാത്രയുടെ ഭാഗമായി ഇന്‍ഷുറന്‍സ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകള്‍ കാണുന്നതിനുള്ള വാഹനങ്ങള്‍, ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ തുടങ്ങിയവ ലഭിക്കും. ഇവ കൂടാതെ രാത്രി താമസം, അല്ലെങ്കില്‍ കാഴ്ചകള്‍ കാണാന്‍ പോകുമ്പോള്‍ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും എല്‍ടിസി/എല്‍എഫ്‌സി സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസിന് 26,800 രൂപയും തേര്‍ഡ് എസിക്ക് 37,550 രൂപയും സെക്കന്‍ഡ് എസിക്ക് 43,250 രൂപയും ഫസ്റ്റ് എസിക്ക് 48,850 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ക്രിസ്മസ് അവധിക്കാല ഓഫറായി നാല് പേര്‍ സെക്കന്‍ഡ് എസി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരാള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടും മൂന്ന് പേര്‍ തേര്‍ഡ് എസി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരാള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ടും മൂന്ന് പേര്‍ സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരാള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. സൗത്ത് സ്റ്റാര്‍ റെയിലും ടൂര്‍ ടൈംസ് ചേര്‍ന്ന് വിനോസ!ഞ്ചാരികള്‍ക്കായി ഇതുവരെ 2,28,630 കിലോമീറ്ററിലധികം നീളുന്ന യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി 25,475 പേര്‍ രാജ്യത്തെ വിവിധ സാസ്‌കാരികതീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും www.tourtimes.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു