സി.സി.എഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: ജേഴ്‌സി പ്രകാശനം ചെയ്തു

രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗില്‍ വെച്ച് ഡോക് ഇന്റീരിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ സി.ആര്‍. ഹനോയ്, സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ്, ട്രഷറര്‍ സുധീപ് കാരാട്ട്, താരസംഘടനയായ അമ്മ ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്ന് ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചു.
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെറ്റേര്‍ണിറ്റി സംഘടിപ്പിക്കുന്ന സി.സി.എഫ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുന്നോടിയായി ഡോക് മീഡിയ സ്‌ട്രൈക്കേഴ്‌സിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗില്‍ വെച്ച് ഡോക് ഇന്റീരിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ സി.ആര്‍. ഹനോയ്, സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ്, ട്രഷറര്‍ സുധീപ് കാരാട്ട്, താരസംഘടനയായ അമ്മ ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്ന് ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചു.കെ.വി. ഗില്‍സണ്‍, പി.എസ്. സുരേഷ് ബാബു, പി.വി. അനില്‍കുമാര്‍, വിനോദ് ചേന്നാട്ട്, പി.സി. സുനില്‍കുമാര്‍, സതീഷ് വെള്ളിനേഴി, പോളി വടക്കന്‍, ജോയ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി.സി.എഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കാളികളായ മാധ്യമ പ്രവര്‍ത്തകരുടെ ടീമാണ് മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു