കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ബിസിനസ് കോണ്‍ക്ലേവ് ദുബായില്‍

നവംബര്‍ 22ന് ദുബായ് അല്‍നദയിലുള്ള ലാവണ്ടര്‍ ഹോട്ടലില്‍ നടക്കുന്ന കൂട്ടായ്മ ഏഷ്യന്‍ ഡ്യൂബെന്‍ ഫെഡറേഷന്‍ പ്രസിഡന്റും, ഒമര്‍ അല്‍ മര്‍സൂക്കി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാന്‍ മേജര്‍ ഡോ. ഒമര്‍ മുഹമ്മദ് സുബീര്‍ മുഹമ്മദ് അല്‍ മര്‍സൂക്കി ഉദ്ഘാടനം ചെയ്യും.
കൊച്ചി : അന്താരാഷ്ട്ര തലത്തില്‍ ഹോട്ടല്‍, റസ്റ്റോറന്റ് വ്യാവസായം നടത്തുന്നവരുടെ സൗഹൃദ കൂട്ടായ്മ ഒരുക്കുക എന്ന ലക്ഷ്യംവെച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആദ്യ ബിസിനസ് കോണ്‍ക്ലേവ് കെ.എച്ച്.ആര്‍.എ. ഇന്റര്‍നാഷണല്‍ ബിസിനസ് വിഷന്‍ 2025 ദുബായിയില്‍ നടക്കും. നവംബര്‍ 22ന് ദുബായ് അല്‍നദയിലുള്ള ലാവണ്ടര്‍ ഹോട്ടലില്‍ നടക്കുന്ന കൂട്ടായ്മ ഏഷ്യന്‍ ഡ്യൂബെന്‍ ഫെഡറേഷന്‍ പ്രസിഡന്റും, ഒമര്‍ അല്‍ മര്‍സൂക്കി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാന്‍ മേജര്‍ ഡോ. ഒമര്‍ മുഹമ്മദ് സുബീര്‍ മുഹമ്മദ് അല്‍ മര്‍സൂക്കി ഉദ്ഘാടനം ചെയ്യും.

ഫ്രണ്ട്‌സ് ഓഫ് ടെക്‌സാസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ റെജി കുര്യന്‍ മുഖ്യാതിഥിയായിരിക്കും. കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി ബാലകൃഷ്ണ പൊതുവാള്‍, ജനറല്‍ സെക്രട്ടറി ജി. ജയപാല്‍, പാരഗണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ചെയര്‍മാന്‍ സുമേഷ് ഗോവിന്ദ്, കെ.എച്ച്.ആര്‍.എ. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മൊയ്തീന്‍കുട്ടിഹാജി, കെ.എച്ച്.ആര്‍.എ. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പോള്‍ പി. റാഫേല്‍, കെ.എച്ച്.ആര്‍.എ. സംസ്ഥാനകമ്മിറ്റി അംഗം ഉവൈസ് എന്നിവര്‍ സംസാരിക്കും. ഗള്‍ഫ് മേഖലയില്‍ ഹോട്ടല്‍, റെസ്റ്റോറന്റ് വ്യവസായം നടത്തുന്ന മലയാളികളായ പ്രമുഖ വ്യവസായികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ചടങ്ങില്‍ പ്രമുഖ ഹോട്ടല്‍ വ്യവസായികളേയും, ഹോട്ടലുകളേയും ആദരിക്കുന്നതാണെന്നും പ്രസിഡന്റ്  കെ. പി. ബാലകൃഷ്ണ പൊതുവാളും ജനറല്‍ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു