‘ഏക് താരാ ടെസ്റ്റ്’ ക്യാമ്പയിനുമായി ടൈറ്റന്‍ ഐ പ്ലസ്

പണ്ട് കാലത്ത് വേട്ടക്കാരുടെ കാഴ്ച പരിശോധിക്കാനായി നിര്‍ദ്ദേശിച്ചിരുന്ന രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുട്ടികള്‍ക്കുള്ള ഈ നേത്ര പരിശോധനാ രീതി രൂപപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി:  കുട്ടികളിലെ കാഴ്ച പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുള്ള ലളിതവും രസകരവുമായ ഒരു പ്രാഥമിക നേത്ര പരിശോധനാ രീതി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ഏക് താര ടെസ്റ്റ്’ എന്ന പേരിലുള്ള  ക്യാമ്പയിന് ടൈറ്റന്‍ ഐ പ്ലസ് തുടക്കമിട്ടു. പണ്ട് കാലത്ത് വേട്ടക്കാരുടെ കാഴ്ച പരിശോധിക്കാനായി നിര്‍ദ്ദേശിച്ചിരുന്ന രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുട്ടികള്‍ക്കുള്ള ഈ നേത്ര പരിശോധനാ രീതി രൂപപ്പെടുത്തിയിരിക്കുന്നത്.പഴയകാലത്ത് വേട്ടക്കാരുടെ കാഴ്ചശക്തി പരിശോധിച്ചിരുന്നത് സപ്തര്‍ഷി നക്ഷത്രസമൂഹത്തിലെ രണ്ട് വ്യത്യസ്ത നക്ഷത്രങ്ങളായ അല്‍കോര്‍, മിസാര്‍ എന്നിവയെ കാണാനുള്ള അവരുടെ കഴിവ് നോക്കിയായിരുന്നു.

രണ്ട് നക്ഷത്രങ്ങളെയും കാണാന്‍ കഴിയുന്നവര്‍ക്ക് മികച്ച  കാഴ്ചശക്തിയുണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയതാണ് ‘ഏക് താര ടെസ്റ്റ്’. കുട്ടികളെ ഇരുട്ടില്‍ സപ്തര്‍ഷി നക്ഷത്രസമൂഹവുമായി  പൊരുത്തപ്പെടുത്താന്‍ അനുവദിക്കുന്ന ലളിതമായ ഒരു നക്ഷത്രകണ്ടെത്തല്‍ സഹായിയാണ് ഇത്. കളിയിലൂടെയുള്ള ഈ പരിശോധന കണ്ണട ആവശ്യമുള്ള കുട്ടികള്‍ക്കുള്ള ഒരു പ്രാഥമിക സ്‌ക്രീനിംഗായി മാറും. അഞ്ചില്‍ ഒരു കുട്ടിക്ക് വീതം കാഴ്ച മങ്ങല്‍ അനുഭവപ്പെടുന്നുവെന്നും അവരില്‍ ഗണ്യമായ ഒരു വിഭാഗം നിശബ്ദമായി കഷ്ടപ്പെടുകയാണെന്നും ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഐകെയര്‍ വിഭാഗം മാര്‍ക്കറ്റിംഗ് മേധാവി മനീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു