ജിയോ തങ്ങളുടെ യുവ 5ജി പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോയിലേക്ക് 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നു.
കൊച്ചി: ജിയോ ജെമിനി ഓഫറുമായി ബന്ധപ്പെട്ടു പുതിയ പ്രഖ്യാപനവുമായി റിലയന്‍സ് ജിയോ തങ്ങളുടെ ജിയോ. ജെമിനി ഓഫര്‍ ഇപ്പോള്‍ ഗൂഗിളിന്റെ പുതിയ ജെമിനി 3 എ. ഐ മോഡലിലേക്ക് കൂടി ലഭ്യമാക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. ജിയോ തങ്ങളുടെ യുവ 5ജി പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോയിലേക്ക് 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നു. എല്ലാ ജിയോ 5ജി ഉപയോക്താക്കള്‍ ക്കും അധിക തുക ഒന്നും നല്‍കാതെ തന്നെ ജെമിനി 3 മോഡിലേക്ക് ഇനി മാറാം. നേരത്തെ തങ്ങളുടെ ഗൂഗിള്‍ പ്രോ ആനുകൂല്യം ജിയോ 18നും 25നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് എല്ലാ 5ജി ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.ഗൂഗിളും ജിയോയും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട ശേഷമുള്ള പ്രധാന സംഭവ വികാസമാണ് ജെമിനി 3 എ ഐ മോഡിലേക്കുള്ള മാറ്റം. ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് ഗൂഗിള്‍ എഐ പ്രോ സേവനം സൗജന്യമാക്കിയ പദ്ധതി അടുത്തിടെയാണ് ജിയോ പ്രഖ്യാപിച്ചത്. ഓരോ ഉപഭോക്താവിനും ഫ്രീ ആയി ലഭിക്കുന്നത് 35,100 രൂപയുടെ മൂല്യമുള്ള സേവനങ്ങളാണ്.

