‘ഭാവ് ‘ ദേശീയ നൃത്തോല്‍സവത്തിന് തുടക്കമായി

  നൃത്തോത്സവത്തിന് മുന്നോടിയായി സിത്താര്‍  തബല ജുഗല്‍ബന്ദി അരങ്ങേറി
കൊച്ചി : സാത്വിക ശങ്കര്‍ അവതരിപ്പിച്ച ഭരതനാട്യത്തോടെ ദേശീയ നൃത്തോത്സവമായ ഭാവ്  മൂന്നാം പതിപ്പിന് തുടക്കമായി.  കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് അഞ്ചു ദിവസം നീളുന്ന നൃത്ത പരിപാടി സംഘടിപ്പിക്കുന്നത്.  നൃത്തോത്സവത്തിന് മുന്നോടിയായി സിത്താര്‍  തബല ജുഗല്‍ബന്ദി അരങ്ങേറി. പ്രശസ്ത കലാകാരി രത്‌നശ്രീ അയ്യര്‍ തബല വായിച്ചു. പോള്‍സണ്‍ കെ.ജെ സിത്താര്‍ മീട്ടി. ഒരു മണിക്കൂറിലേറെ നീണ്ട ജുഗല്‍ബന്ദി  ആസ്വാദകരുടെ മനം കവര്‍ന്നു. തുടര്‍ന്ന് സാത്വികയുടെ നൃത്ത പരിപാടി അരങ്ങേറി.ചെന്നൈയില്‍ നിന്നുള്ള നര്‍ത്തകിയായ ഇവര്‍ ആദ്യമായാണ്  കേരളത്തില്‍ പരിപാടി അവതരിപ്പിച്ചത്.

കാഞ്ചി കാമാക്ഷി ദേവിയെ കുറിച്ച് ശ്യാമശാസ്ത്രികള്‍ ചിട്ടപ്പെടുത്തിയ വരികളാണ് ഇവര്‍ നൃത്ത ശല്‍പമായി വേദിയിലെത്തിച്ചത്. ചടുലമായ ചലനങ്ങളും ഭാവാഭിനയവും കൊണ്ട് അവര്‍ വേദിയില്‍ നിറഞ്ഞു.നൃത്തോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ കലാമണ്ഡലം മോഹനതുളസിയും സംഘവും അവതരിപ്പിച്ച കുച്ചിപ്പുടി.  3.15  മുതല്‍ 4.15 വരെ  കലാക്ഷേത്ര രൂപീക  ജൂലിയനും സംഘവും അവതരിപ്പിച്ച ഭരതനാട്യം.  വൈകിട്ട്  4.30  5.30 വരെ ജംഷീന ജമാലും സംഘവും അവതരിപ്പിച്ച  മോഹിനിയാട്ടം.  വൈകിട്ട് 5.45 മുതല്‍ 6.45 വരെ ദീപ കര്‍ത്തയും സംഘവും അവതരിപ്പിച്ച, വൈകിട്ട്  7 മുതല്‍ കോഴിക്കോടു നിന്നുള്ള അശ്വതിയും ശ്രീകാന്തും സംഘവും അവതരിപ്പിച്ച ഭരതനാട്യം എന്നിവയും അരങ്ങേറി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു