ക്രോമയില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍

നവംബര്‍ 30 വരെയാണ് ബ്ലാക്ക് ഫ്രൈഡേ സെയില്‍
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഓമ്‌നി ചാനല്‍ റീട്ടെയിലറായ ക്രോമ വിവിധ വിഭാഗങ്ങളില്‍ 50 ശതമാനം വരെ ആനുകൂല്യങ്ങളുമായി തങ്ങളുടെ വാര്‍ഷിക ബ്ലാക്ക് ഫ്രൈഡേ സെയില്‍ പ്രഖ്യാപിച്ചു. നവംബര്‍ 30 വരെയാണ് ബ്ലാക്ക് ഫ്രൈഡേ സെയില്‍.സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപുകളും മുതല്‍ വാഷിങ് മിഷ്യനുകളും ഓഡിയോ ഗിയറുകളും ഹോം അപ്ലയന്‍സുകളും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളില്‍ ആകര്‍ഷക ഡീലുകളുമായി പുതുവര്‍ഷത്തിനു മുന്നേ വന്‍ നേട്ടമാണ് ക്രോമ ലഭ്യമാക്കുന്നത്. 39990 രൂപ മുതല്‍ 128 ജിബി ഐഫോണ്‍16, 45900 രൂപ മുതല്‍ 256 ജിബി ഐ ഫോണ്‍17, 54900 രൂപ മുതല്‍ 256 ജിബി ഐഫോണ്‍ എയര്‍ എന്നിങ്ങനെയാണ്‍ ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ ഐഫോണുകളുടെ വില. സാംസങ് 8 കിലോ ഫ്രണ്ട് ലോഡ് വാഷിങ് മിഷ്യന് 30628 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

മാക്ബുക് എയര്‍ എം4 55,911  രൂപ മുതലും സാംസങ് നെക്സ്റ്റ് ജെന്‍ എഐ പിസി 54741 രൂപയ്ക്കും ലഭിക്കും. കാഷ്ബാക്ക് ആനുകൂല്യങ്ങള്‍, പങ്കാളിത്ത ബാങ്കുകള്‍ നല്കുന്ന ഇളവുകള്‍, പഴയ ഉത്പന്നത്തിന്റെ എക്‌സ്‌ചേഞ്ച് മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യങ്ങള്‍. കൂടാതെ സാംസങ്, ടിസിഎല്‍, ഹെയര്‍ ടിവികളില്‍ തെരഞ്ഞെടുത്തവയ്ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും. 124,300 രൂപ വിലയുള്ള സാംസങ് 75 ഇഞ്ച് 4കെ യുഎച്ച്ഡി ടിവി 62973 രൂപയ്ക്കും 47500 രൂപ വിലയുള്ള ക്രോമ 55 ഇഞ്ച് എല്‍ഇഡി യുഎച്ച്ഡി ടിവി 31990 രൂപയ്ക്കും ലഭിക്കും. ഇന്ത്യയിലെമ്പാടുമുള്ള ക്രോമ സ്‌റ്റോറുകളില്‍ നിന്നോ www.croma.com അല്ലെങ്കില്‍ ടാറ്റാ നിയോ ആപ്പ് എന്നിവ വഴി ഓണ്‍ലൈനായോ ഉപഭോക്താക്കള്‍ക്ക് ബ്ലാക്ക് ഫ്രൈഡേ ആനുകൂല്യങ്ങള്‍ നേടാം. ഇന്ത്യയിലെ ഏറ്റവും മികച്ച ഷോപിങ് വാരങ്ങളില്‍ ഒന്നാണ് ബ്ലാക്ക് െ്രെഫഡേ എന്നും ഈ വര്‍ഷം അര്‍ത്ഥവത്തായ വിലക്കുറക്കലുകളിലും ലളിതമായ പെയ്‌മെന്റ് തെരഞ്ഞെടുപ്പുകളിലുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇന്‍ഫിനിറ്റി റീട്ടെയില്‍  വക്താവ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു