പരിപാടിയുടെ ഭാഗമായി കുട്ടികളും അധ്യാപകരും പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ക്യാമറ സ്പീക്സില് ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന് മുഖ്യാതിഥിയായി.
കൊച്ചി: കൊച്ചി അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാംപസില്‍ ക്യാമറ സ്പീക്സ് സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫിയെ അടുത്തറിയുന്നതിന് ഒപ്പം മത്സരങ്ങളും ഒരുക്കിയാണ് അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്സിലെ വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കുട്ടികളും അധ്യാപകരും പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ക്യാമറ സ്പീക്സില് ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന് മുഖ്യാതിഥിയായി. കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങള്‍ ലഭിക്കുന്നത് ഭാഗ്യമാണെന്ന് വിഷ്ണു ഉണ്ണികൃഷ്ണന് പറഞ്ഞു.
അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. എസ് ദിനേശ് ബാബു, ഗോകുലന് വേണുഗോപാല്‍, അസിസ്റ്റന്റ്് പ്രൊഫസര്‍ എം. എ. കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മനുഷ്യന്റെ ഭാവികാലം റോബോട്ടുകള്‍ എങ്ങനെ കയ്യടക്കും എന്ന ആശയത്തിലൂന്നി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സെറ്റും പഴയകാല ചായക്കടയുടെയും സ്വീകരണമുറിയുടെയും മാതൃകകളും ക്യാമറ സ്പീക്സില് ശ്രദ്ധ നേടി. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്കുള്ള ഫോട്ടോഗ്രാഫി മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

