ചലച്ചിത്ര താരം ലിയോണ ലിഷോയ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു
കൊച്ചി: ക്രിസ്മസ് ട്രീയില്‍ തിരി തെളിക്കുന്ന ചടങ്ങോടെ, ക്രിസ്മസ് മാസ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊച്ചി മാരിയറ്റ് ഹോട്ടല്‍. പരമ്പരാഗത ക്രിസ്മസ് ചടങ്ങുകളും, ഹോട്ടലിന്റെ തനതായ സൗന്ദര്യവും സമന്വയിപ്പിച്ചുള്ള സായാഹ്നമായിരുന്നു, സന്ദര്‍ശകര്‍ക്കും, വിശിഷാടിതിഥകള്ക്കുമായി അധികൃതര്‍ ഒരുക്കിയത്. ഇതോടൊപ്പം, 2025 ലെ ഗ്ലോബല്‍ കസ്റ്റമര്‍ അപ്രീസിയേഷന്‍ വാരവും ആചരിച്ചു. ”മാരിയറ്റ് ബോണ്‍വോയ് യാത്ര നമ്മെ രൂപപ്പെടുത്തുന്നു” എന്ന ഈ വര്‍ഷത്തെ പ്രമേയം ഉള്‍ക്കൊണ്ടുള്ള ആഘോഷപരിപാടികളാണ് അരങ്ങേറിയത്. ചലച്ചിത്ര താരം ലിയോണ ലിഷോയ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഏറെ പ്രിയപ്പെട്ട ഒരു പരമ്പരാഗത ചടങ്ങിനായി എല്ലാവരെയും ഒരുമിപ്പിക്കാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന്, കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സച്ചിന് മല്‍ഹോത്ര പറഞ്ഞു.
ഗ്ലോബല്‍ കസ്റ്റമര്‍ അപ്രീസിയേഷന്‍ വീക്ക് എന്നത്, അതിഥികളോടുള്ള നന്ദി പ്രകടിപ്പിക്കാനും, അവരുമായുള്ള ബന്ധം ദൃഢമാക്കാനും, ആഘോഷിക്കാനുമുള്ള സമയമാണ്. ഈ ചടങ്ങിനെ വേറിട്ടതാക്കാന്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന ഏവര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നതായും സച്ചിന് മല്‍ഹോത്ര വ്യക്തമാതക്കി. ചടങ്ങില്‍ ജനറല്‍ മാനേജര്‍ സച്ചിന് മല്‍ഹോത്ര, മള്‍ട്ടി പ്രോപ്പര്‍ട്ടി ഡയറക്ടര്‍ (സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്) ഷാരോണ്‍ രാജ്, മള്‍ട്ടി പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നിക്കി എസ്തര് ജോണ്‍, ഫുഡ് ആന്റ് ബിവറേജസ് ഡയറക്ടര്‍ ശ്യാംജിത്ത് വേണുഗോപാല്‍, എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. വൈവിദ്ധ്യമാര്‍ന്ന വിഭവങ്ങള്‍ അണിനിരന്ന അത്താഴവിരുന്നോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.

