പ്രതിരോധ നിരയുടെ കരുത്ത് വര്‍ധിപ്പിച്ച് ഇന്ത്യ;  INS 335കമ്മീഷന്‍ ചെയ്യാനൊരുങ്ങി ഇന്ത്യന്‍ നാവികസേന 

  ഡിസംബര്‍ 17ന് ഗോവയില്‍ ഐഎന്‍എസ് ഹന്‍സയില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയുടെ സാന്നിധ്യത്തില്‍  INS 335  കമ്മീഷന്‍ ചെയ്യും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ നിരയുടെ കരുത്ത് വര്‍ധിപ്പിച്ചുകൊണ്ട്  നാവികസേനയുടെ രണ്ടാമത് ങഒ60ഞ ഹെലികോപ്റ്റര്‍ വ്യൂഹം INS 335 (ഓസ്‌പ്രെയ്‌സ്)  സേനയുടെ ഭാഗമാകുന്നു.  ഡിസംബര്‍ 17ന് ഗോവയില്‍ ഐഎന്‍എസ് ഹന്‍സയില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയുടെ സാന്നിധ്യത്തില്‍  INS 335  കമ്മീഷന്‍ ചെയ്യും. ആധുനികവല്‍ക്കരണത്തിനും ശേഷി വര്‍ധനയ്ക്കും ഇന്ത്യന്‍ നാവികസേന നടത്തിവരുന്ന  തുടര്‍ച്ചയായ ശ്രമങ്ങളിലെ  സുപ്രധാന നാഴികക്കലായി ചടങ്ങ് മാറും.  അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും  ഏവിയോണിക്‌സ് സ്യൂട്ടും നാവികസേനയുടെ ബഹുമുഖ ശേഷിയുള്ള മുതല്‍ക്കൂട്ടാക്കി ഈ ഹെലികോപ്റ്ററിനെ മാറ്റുന്നു. ഏതു വിധത്തിലുമുള്ള ആക്രമണത്തെ നേരിടാന്‍ സേനയ്ക്ക് കരുത്തുപകരുന്നതാണ് INS 335 .നാവികസേന ദൗത്യങ്ങളുമായി പൂര്‍ണമായി സംയോജിപ്പിച്ച ഈ ഹെലികോപ്റ്റര്‍  നിരവധി അവസരങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്.  ഹെലികോപ്റ്റര്‍ വ്യൂഹം കമ്മീഷന്‍ ചെയ്യുന്നതോടെ ഇന്ത്യന്‍ നാവികസേനയുടെ അവിഭാജ്യ വ്യോമശേഷിയ്ക്ക്  വലിയ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു