കൊച്ചിയില്‍ യു.ഐ.ഡി.എ.ഐ പുതിയ ആധാര്‍ സേവാ കേന്ദ്രം തുറന്നു 

ആധാര്‍ എന്റോള്‍മെന്റ് , ഡെമോഗ്രാഫിക്  ബയോമെട്രിക് പുതുക്കലുകള്‍, തെറ്റുകള്‍ തിരുത്തല്‍, പരാതി പരിഹാരം, ആധാര്‍ സ്റ്റാറ്റസ് പരിശോധിക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാക്കുന്നതിലൂടെ പൗരന്മാര്‍ക്ക് മികച്ച അനുഭവം ഈ കേന്ദ്രം ഉറപ്പാക്കുന്നു.
കൊച്ചി: നഗരത്തിലെ പൗര കേന്ദ്രീകൃത ആധാര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെയ്പ്പായി, യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI), എറണാകുളത്തെ കച്ചേരിപ്പടിയില്‍ പുതിയ യു.ഐ.ഡി.എ.ഐ ആധാര്‍ സേവാ കേന്ദ്രം തുറന്നു. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സുരക്ഷിതവും, നിലവാരമുള്ളതും, ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി സ്ഥാപിച്ചിട്ടുള്ള  യു.ഐ.ഡി.എ.ഐ നടത്തുന്ന ഔദ്യോഗിക കേന്ദ്രമാണ് ആധാര്‍ സേവാ കേന്ദ്രം. ആധാര്‍ എന്റോള്‍മെന്റ് , ഡെമോഗ്രാഫിക്  ബയോമെട്രിക് പുതുക്കലുകള്‍, തെറ്റുകള്‍ തിരുത്തല്‍, പരാതി പരിഹാരം, ആധാര്‍ സ്റ്റാറ്റസ് പരിശോധിക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാക്കുന്നതിലൂടെ പൗരന്മാര്‍ക്ക് മികച്ച അനുഭവം ഈ കേന്ദ്രം ഉറപ്പാക്കുന്നു.

എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ആധാര്‍ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആധാര്‍ സേവാ കേന്ദ്രം ജില്ലാ ഭരണകൂടത്തിന് വലിയ പിന്തുണ നല്‍കുന്നതിനോടൊപ്പം സേവന വിതരണത്തെ വളരെയധികം ശക്തിപ്പെടുത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. വീല്‍ചെയര്‍ പ്രവേശന സൗകര്യം, കുടിവെള്ളം, സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, സേവന നിരക്കുകളുടെ സുതാര്യമായ പ്രദര്‍ശനം എന്നിവ ഉള്‍ക്കൊള്ളുന്ന കേന്ദ്രത്തിലെ ആധുനികവും ആസൂത്രിതവുമായ അടിസ്ഥാന സൗകര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ബെംഗളൂരുവിലെ തന്റെ ഐടി മേഖലയിലുള്ള ഔദ്യോഗിക അനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട്, കേരളത്തിലുടനീളം മാതൃകയാക്കാവുന്ന ഒന്നാണിതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യു.ഐ.ഡി.എ.ഐ യുടെ ബെംഗളൂരു റീജിയണല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി. ആനി ജോയ്‌സ്, തിരുവനന്തപുരം യു.ഐ.ഡി.എ.ഐ സ്‌റ്റേറ്റ് ഓഫീസ് ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, , യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂട പ്രതിനിധികള്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ  ഉദ്യോഗസ്ഥര്‍, ആധാര്‍ സേവാ കേന്ദ്രത്തിലെ ജീവനക്കാര്‍, സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനമായ മെസേഴ്‌സ് പ്രോട്ടീന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു