ഗ്‌ളോബല്‍ എം.ഐ.സി.ഇ കോണ്‍ഗ്രസ് സമാപിച്ചു 

37 രാജ്യങ്ങളില്‍ നിന്നുള്ള 2500 ലധികം പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി അന്താരാഷ്ട്ര ബിസിനസ് ടൂറിസം രംഗത്തെ ഒരു പ്രധാന വേദിയായി മാറി.
കൊച്ചി: മോസ്‌കോയില്‍ നടന്ന മൂന്നാമത് മീറ്റ് ഗ്ലോബല്‍ എം.ഐ.സി.ഇ കോണ്‍ഗ്രസ് സമാപിച്ചു. ബ്രിക്‌സ് രാജ്യങ്ങളേയും ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളേയും ഉള്‍പ്പെടുത്തി 37 രാജ്യങ്ങളില്‍ നിന്നുള്ള 2500 ലധികം പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി അന്താരാഷ്ട്ര ബിസിനസ് ടൂറിസം രംഗത്തെ ഒരു പ്രധാന വേദിയായി മാറി. മീറ്റിംഗുകള്‍, ഇന്‍സെന്റീവുകള്‍, കോണ്‍ഫ്രന്‍സുകള്‍, എക്‌സിബിഷനുകള്‍ (എം.ഐ.സി.ഇ) എന്നീ മേഖലകളിലെ ആഗോള പ്രവണതകള്‍, ബിസിനസ് ഇവന്റുകളുടെ ഫലപ്രാപ്തി, ടെക്‌നോളജി, അനുഭവ സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍  ചര്‍ച്ച ചെയ്തു. ഏറ്റവും വേഗത്തില്‍ വളരുന്ന ബിസിനസ് ടൂറിസം വിപണികളിലൊന്നായ ഇന്ത്യയില്‍ നിന്നും ഗ്ലോബല്‍ കോണ്‍ഗ്രസില്‍ പ്രതിനിധികളായി എത്തിയ 53 ഫോസ്റ്റഡ് ബയേഴ്‌സിന്റെ  സാന്നിധ്യവും അവര്‍ നിരവധി പങ്കാളിത്ത കരാറുകള്‍ രൂപപ്പെടുത്തിയതും ശ്രദ്ധേയമായി
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു