പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ് 

സൂക്ക് ബസാറുകളും ബാലെകളും മുതല്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും ആഡംബര ഷോപ്പിംഗിനുള്ള അവസരവും വരെയാണ് ഈ ശൈത്യകാലത്ത് ദുബായില്‍ ലഭ്യമാകുക.
ദുബായ്: അത്യാകര്‍ഷക ഓഫറുകളും ഉത്സവാഘോഷങ്ങളും ആഗോള ഭക്ഷണ വൈവിധ്യങ്ങളുമായി പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. സൂക്ക് ബസാറുകളും ബാലെകളും മുതല്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും ആഡംബര ഷോപ്പിംഗിനുള്ള അവസരവും വരെയാണ് ഈ ശൈത്യകാലത്ത് ദുബായില്‍ ലഭ്യമാകുക.മദീനത്ത് ജുമൈറ ഫെസ്റ്റിവല്‍ മാര്‍ക്കറ്റ് ക്രിസ്മസ് പുതുവത്സരത്തെ വരവേല്‍ക്കാനായി 1,750 ചതുരശ്ര മീറ്റര്‍ വിസ്തൃതിയും 36 അടി ഉയരവുമുള്ള ക്രിസ്മസ് ട്രീ, ഹോംഗ്രൗണ്‍ മാര്‍ക്കറ്റ് സ്റ്റാളുകള്‍, ലൈവ് മ്യൂസിക് തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ഡിസംബര്‍ അഞ്ചിന് ആരംഭിച്ച ആഘോഷപരിപാടികള്‍ 31 വരെ നീണ്ടുനില്‍ക്കും.

ഡിസംബര്‍ 5 മുതല്‍ ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന ഹത്ത വിന്റര്‍ ഫെസ്റ്റിവല്‍, ഡിസംബര്‍ 6 മുതല്‍ 31 വരെ വിന്റര്‍ സിറ്റിയായി മാറുന്ന എക്‌സ്‌പോ സിറ്റിയിലെ അല്‍ വാസല്‍ പ്ലാസ എന്നിവയും വിനോദസഞ്ചാരികള്‍ക്കായി ദുബായ് ഒരുക്കിയിട്ടുണ്ട്.2025 ഒക്ടോബര്‍ 15ന് ആരംഭിച്ച് 2026 മെയ് 10 വരെ നീണ്ടുനില്‍ക്കുന്ന 30ാം സീസണ്‍ ദുബായ് ഗ്ലോബല്‍ വില്ലേജാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 90 സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകളാണ് ഗ്ലോബല്‍ വില്ലേജിലുള്ളത്. ടര്‍ക്കിഷ് സ്‌റ്റെയിന്‍ഡ്ഗ്ലാസ് ലാന്റേണുകള്‍, വര്‍ണ്ണാഭമായ ഇന്ത്യന്‍ എംബ്രോയിഡറി പേഴ്‌സുകള്‍, കരകൗശല സ്റ്റാളുകളില്‍ നിന്നുള്ള ആകര്‍ഷകമായ യൂറോപ്യന്‍ ആഭരണങ്ങള്‍ പോലുള്ളവ വാങ്ങാനുള്ള മികച്ച അവസരമാണ് ഇവിടെയുള്ളത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു