6 JANUARY 2026 TUESDAY

അങ്കമാലി

വാര്‍ഷികഘോഷം ‘ഹൃദയോത്സവ് ‘ ഇന്ന്

അങ്കമാലി :(06.01.2026)https://societytodaynews.com/ മുക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്‌കൂളിന്റെ വാര്‍ഷികഘോഷം ‘ഹൃദയോത്സവ് ‘ ഇന്ന് വൈകീട്ട് 4ന് ആരംഭിക്കും. ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ കെ എന്‍ സുജിത് ഉദ്ഘാടനം നിര്‍വഹിക്കും. എംഎല്‍എ റോജി എം ജോണ്‍ മുഖ്യതിഥിയാകുന്ന പരിപാടിയില്‍ കലാസന്ധ്യാ നടന്‍ രാജേഷ് പറവൂര്‍ ഉദ്ഘാടനം ചെയ്യും. വിരമിക്കുന്ന ഹെഡ്മിസ്ട്രസ്, അധ്യപകര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവര്‍ക്കുള്ള യാത്രായയപ്പും നല്‍കും.

തൃപ്പൂണിത്തുറ

കരിങ്ങാച്ചിറ കാര്‍ണിവല്‍

തൃപ്പൂണിത്തുറ :(06.01.2026)https://societytodaynews.com/ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ കുടുംബയൂണിറ്റൂകള്‍ സംഘടിപ്പിക്കുന്ന കരിങ്ങാച്ചിറ കാര്‍ണിവല്‍ പകല്‍ 2 മണിമുതല്‍ രാത്രി 10 വരെ നടക്കും.

കൊച്ചി

ആര്‍ക്കിയോ ലോജിക്കല്‍ ക്യാമറ പ്രദര്‍ശനം

കൊച്ചി:(06.01.2026)https://societytodaynews.com/ ഉരു ആര്‍ട്ട് ഹാര്‍ബറും ആഴി ആര്‍ക്കൈവ്‌സും സംഘടിപ്പിക്കുന്ന എ.മുഹമ്മദിന്റെ ആര്‍ക്കിയോ ലോജിക്കല്‍ ക്യാമറ പ്രദര്‍ശനം ഫോര്‍ട്ട്‌കൊച്ചി ആര്‍ട്ട് ഗ്യാലറിയില്‍ വച്ച് നടക്കും. രാവിലെ 11 മണി മുതലാണ് പ്രദര്‍ശനം.

അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് സമ്മേളനം

കൊച്ചി:(06.01.2026)https://societytodaynews.com/ സംസ്ഥാന ടൂറിസം വകുപ്പിമായി സഹകരിച്ച് മുസിരീസ് ഹെറിറ്റേജ് പ്രോജക്റ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് സമ്മേളനം കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വച്ച് ഇന്ന് നടക്കും.

മുന്‍ഷി മെമ്മോറിയല്‍ പ്രഭാഷണം

കൊച്ചി:(06.01.2026)https://societytodaynews.com/ ഏഴാമത് കുലപതി ഡോ. കെ.എം മുന്‍ഷി മെമ്മോറിയല്‍ പ്രഭാഷണം ഭാരതീയ വിദ്യാഭവന്‍ സര്‍ദാര്‍ പട്ടേല്‍ സഭാഗൃഹത്തില്‍ വച്ച് വൈകീട്ട്
5 മണിക്ക് നടക്കും

വൈപ്പിന്‍

വൈപ്പിന്‍ ബൈബില്‍ കണ്‍വന്‍ഷന്‍ സമാപനം

വൈപ്പിന്‍:(06.01.2026)https://societytodaynews.com/ വൈപ്പിന്‍ ബൈബില്‍ കണ്‍വന്‍ഷന്‍ സമാപനം ഇന്ന്. മാനാട്ട്പറമ്പ് തിരുഹൃദയ ദേവാലയത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 8.30 വരെയാണ് കണ്‍വന്‍ഷന്‍.

 

കളമശേരി

സില്‍വര്‍ ജ്യൂബിലി : എഫ്ഇഎ ചെറുത്തുനില്‍പ്പ്‌

കളമശേരി :(06.01.2026)https://societytodaynews.com/  ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ (എഫ്ഇഎ) നടത്തിയ ചെറുത്തുനില്‍പ്പിന്റെ അമ്പതാംവാര്‍ഷികം എസ് സി എസ് മേനോന്‍ ഹാള്‍ വച്ച് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു

തിരുവൈരാണിക്കുളം

നട തുറപ്പ് മഹോത്സവം

കാലടി: (06.01.2026)https://societytodaynews.com/  തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതിയുടെ നട തുറപ്പ് മഹോത്സവം ഇന്ന് പുലര്‍ച്ചേ 4 മുതല്‍ രാത്രി 9 വരെ.

പെരുമ്പാവൂര്‍

ചെറിയവിളക്ക് ഉത്സവം

പെരുമ്പാവൂര്‍:(06.01.2026)https://societytodaynews.com/  വെങ്ങോല പുനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ചെറിയവിളക്ക് ഉത്സവം. വൈകീട്ട് 6.30ന് കലാപരിപാടികളായ കൈകൊട്ടികളി, സംഗീതാര്‍ച്ചന എന്നിവ നടക്കും.

ഇടപ്പള്ളി

പ്രഭാഷണവും സനല്‍പോറ്റി അനുസ്മരണവും

ഇടപ്പള്ളി:(06.01.2026)https://societytodaynews.com/  ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ ഇന്ന് വൈകീട്ട് 5.30ന് ഡോ,ആര്‍ മിനിയുടെ ആഴ്ച വട്ടം പ്രഭാഷണവും വൈകീട്ട് 6.30ന് സനല്‍പോറ്റി അനുസ്മരണവും നടക്കും.

കലൂര്‍

ഗ്രേറ്റ് ബോബെ സര്‍ക്കസ്

കലൂര്‍: (06.01.2026)https://societytodaynews.com/ ഗ്രേറ്റ് ബോബെ സര്‍ക്കസ് ഇന്ന് ഉച്ചയ്ക്ക് 1നും, വൈകീട്ട് 4നും, രാത്രി 7 മണിക്കും മണപ്പാട്ടി പറമ്പില്‍ വച്ച് നടക്കും.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു