സോളാര്‍ വിപ്ലവം  സാധാരണക്കാരിലേക്ക് : കേരള ആര്‍.ഇ എക്‌സ്‌പോ ഇന്ന് മുതല്‍

ഇതിനുപുറമെ, സര്‍ക്കാര്‍ സബ്‌സിഡി പദ്ധതികളെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണങ്ങളും വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്.
കൊച്ചി: സോളാര്‍ ട്രേഡ് അസോസിയേഷനായ ‘മാസ്റ്റേഴ്‌സ് അസോസിയേഷന്‍’ സംഘടിപ്പിക്കുന്ന  സോളാര്‍ എക്‌സിബിഷന്‍ ‘കേരള ആര്‍.ഇ എക്‌സ്‌പോ ഇന്ന് മുതല്‍ ജനുവരി 11 വരെ തൃപ്പൂണിത്തുറ പുതിയകാവ് ഗ്രൗണ്ടില്‍ നടക്കും.  ഓരോ വര്‍ഷവും കേരളത്തിലെ വിവിധ മേഖലകളില്‍ ഇത്തരത്തില്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കാറുള്ള അസോസിയേഷന്‍, ഇത്തവണ സോളാര്‍ ഊര്‍ജ്ജത്തെ സാധാരണക്കാരായ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സോളാര്‍ ഊര്‍ജ്ജം വന്‍കിട വ്യവസായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമുള്ളതല്ലെന്നും, ഓരോ വീടിനും ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും ചെലവുകുറഞ്ഞ രീതിയില്‍ ഇത് പ്രയോജനപ്പെടുത്താമെന്നുമുള്ള ബോധവത്കരണമാണ് ഈ എക്‌സിബിഷന്റെ പ്രധാന ദൗത്യമെന്ന് മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് നൗഫല്‍ റോസൈസ്, ജനറല്‍ സെക്രട്ടറി ജെ.സി ലിജോ, ട്രഷറര്‍ രാജേഷ് പുന്നാടിയില്‍, എക്‌സ്‌പോ ചെയര്‍മാന്‍ റെനി ആര്‍. വര്‍ഗീസ്, ട്രഷറര്‍ ശശികുമാര്‍ ബി, വൈസ് ചെയര്‍മാന്‍ മാത്യു സി.കെ എന്നിവര്‍
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനത്തില്‍ പ്രമുഖ സോളാര്‍ കമ്പനികളുടെ സ്റ്റാളുകള്‍, പുത്തന്‍ സാങ്കേതിക വിദ്യകള്‍, ലൈവ് ഡെമോകള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇതിനുപുറമെ, സര്‍ക്കാര്‍ സബ്‌സിഡി പദ്ധതികളെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണങ്ങളും വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഊര്‍ജ്ജ സ്വയംപര്യാപ്തതയ്ക്കും സോളാര്‍ എനര്‍ജി നല്‍കുന്ന സംഭാവനയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ സഹായിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സോളാര്‍ മേഖലയിലെ പുതിയ തൊഴില്‍ സാധ്യതകളെയും സംരംഭകത്വ അവസരങ്ങളെയും കുറിച്ച് യുവതലമുറയ്ക്ക് അറിവ് നല്‍കുന്ന ഒരു വേദിയായും ഈ എക്‌സിബിഷന്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ വ്യക്തമാക്കി
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു