മാധ്യമപ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യം: ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി വി ആനന്ദ ബോസ് 

എറണാകുളം പ്രസ്‌ക്ലബും പി. എന്‍ പ്രസന്നകുമാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ പി. എന്‍ പ്രസന്നകുമാര്‍ സ്മാരക മാധ്യമ  അവാര്‍ഡ് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി. വി ആനന്ദബോസ് സമ്മാനിക്കുന്നു. ആര്‍. ഗോപകുമാര്‍, ടി. ജെ വിനോദ് എം. എല്‍. എ, എം. ഷജില്‍ കുമാര്‍, ഹൈബി ഈഡന്‍ എം.പി, രമേശ് ചെന്നിത്തല, കെ. ബാബു എം. എല്‍. എ, വേണു രാജാമണി, അഡ്വ. വി. കെ മിനിമോള്‍, എന്‍. ശ്രീകുമാര്‍ എന്നിവര്‍ സമീപം
പ്രവചനാത്മകമായ മാധ്യമപ്രവര്‍ത്തനമാണ് ഇപ്പോഴത്തേതെന്ന് തോമസ് ജേക്കബ്
കൊച്ചി: മാധ്യമപ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്. പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബും പി എന്‍ പ്രസന്നകുമാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ പി എന്‍ പ്രസന്നകുമാര്‍ സ്മാരക മാധ്യമ  അവാര്‍ഡ് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ജിഹ്വയുംസമൂഹത്തിന്റെ കണ്ണാടിയുമാണ്. സത്യം എപ്പോഴും ശരിയായി പടരുമെങ്കിലും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ശിഖിരങ്ങള്‍ പോലെ ഏത് ദിശയിലേക്കും പടരും. ഇതുപോലെയാണ് വര്‍ത്തമാനകാലത്ത്  വാര്‍ത്തകളുടെ കാര്യമെന്നും അദ്ദേഹം പറഞ്ഞു. പ്രവചനാത്മകമായ മാധ്യമപ്രവര്‍ത്തനമാണ് ഇപ്പോഴത്തേതെന്ന് തോമസ് ജേക്കബ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി എന്‍ പ്രസന്നകുമാര്‍ സ്മാരക പ്രഭാഷണം നടത്തി. എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എ മാരായ കെ. ബാബു, ടി. ജെ വിനോദ്, മേയര്‍ അഡ്വ.വി. കെ മിനിമോള്‍, വേണു രാജാമണി, പ്രസ്‌ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍ പ്രസന്നകുമാര്‍ ഫൗണ്ടേഷന്‍ അംഗം എന്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു