എല്‍.എ.സി.ടി.സി ഗുഡ് വില്‍ അംബാസിഡറും, ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയും മുന്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.
കൊച്ചി: ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ന്റെ ഉദ്ഘാടനം മുന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ നിര്‍വഹിച്ചു. എം.സി.പി കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ എല്‍.എ.സി.ടി.സി ഗുഡ് വില്‍ അംബാസിഡറും, ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയും മുന്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.ഇ.ഒയും, ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ ഉമ അനില്‍കുമാര്‍ സമ്മേളനവും ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ ഭാരവാഹികളുടെ ഇന്സ്റ്റലേഷന്, ഇന്റക്ഷന്‍ സെറിമണി, ചാര്‍ട്ടര്‍ പ്രസന്റേഷന് എന്നിവ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പിലയും ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.ജെ ആന്റോ അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുരേഷ് കെ. വാര്യര്‍, ജി.എല്‍.ടി ഡിസ്ട്രിക്ട് കോഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ്, സോണ്‍ ചെയര്മാന് ഹാരിഷ് പോള്‍, ഗൈഡിംഗ് ഷാജന് ചക്കാലക്കല്‍ എന്നിവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ പ്രസിഡന്റ് സാം എസ്.മാളിയേക്കല്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ടി.ജി ബാബു സ്വാഗതവും, ട്രഷറര്‍ രാമചന്ദ്രന് നന്ദിയും പറഞ്ഞു.

