വണ്ടര്‍ലാബ്‌സ് പദ്ധതി പൂര്‍ത്തിയാക്കി വണ്ടര്‍ല

പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വണ്ടര്‍ല എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു
കൊച്ചി: കേരളത്തിലെ സ്‌കൂള്‍തല ശാസ്ത്ര വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി ‘വണ്ടര്‍ലാബ്‌സ്’ എന്ന പേരില്‍ നടപ്പാക്കിയ സി.എസ്.ആര്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി വണ്ടര്‍ല ഹോളിഡേയ്‌സ് ലിമിറ്റഡ്. തൃശൂര്‍ തിരുമുടിക്കുന്നിലെ പി.എസ്.എച്ച്.എസ്. സ്‌കൂളില്‍ നടന്ന സമാപന ചടങ്ങോടെയാണ് പദ്ധതി ഔദ്യോഗികമായി സ്‌കൂളുകള്‍ക്ക് കൈമാറിയത്. കമ്പനിയുടെ 25 വര്‍ഷത്തെ എഞ്ചിനീയറിംഗ് നേട്ടങ്ങളളും  പ്രവര്‍ത്തന മികവും  ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ കേരളത്തിലെ 25 സ്‌കൂളുകളില്‍ പൂര്‍ണ്ണ സജ്ജമായ ശാസ്ത്ര ലബോറട്ടറികള്‍ ഒരുക്കി. 2025 പകുതിയോടെ ആരംഭിച്ച പദ്ധതിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ലധികം സ്‌കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരം, തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ 2025 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കുകയും പാഠ്യപദ്ധതിയ്ക്കാവശ്യമായ ശാസ്ത്രീയ ഉപകരണങ്ങളും പഠനസഹായ സാമഗ്രികളും സ്‌കൂളുകള്‍ക്ക് കൈമാറുകയും ചെയ്തു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലായി 25,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ പ്രായോഗിക പഠന സൗകര്യം ലഭിക്കുന്നുണ്ട്.
പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വണ്ടര്‍ല എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. നീണ്ട  25 വര്‍ഷത്തെ യാത്രയില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത്. കേരളത്തിലുടനീളം സ്‌കൂള്‍തല ശാസ്ത്ര വിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി 25 സ്‌കൂളുകളില്‍ യാഥാര്‍ത്ഥ്യമാക്കന്‍ കഴിഞ്ഞത് വലിയ സന്തോഷമുണ്ട്. യാതൊരുവിധത്തിലുള്ള വേര്‍തിരിവുമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണമേന്മയുള്ള ശാസ്ത്ര വിദ്യാഭ്യാസം ലഭ്യമാകണം എന്ന ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ സംരംഭം. ശാസ്ത്രത്തിലും നവീകരണത്തിലും കരിയര്‍ തിരഞ്ഞടുക്കാന്‍ ഈ സൗകര്യങ്ങള്‍ നിരവധി വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു