പുരസ്‌കാര നിറവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്

ബാങ്കിംഗ് മേഖലയിലെ മികച്ച സാങ്കേതിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന സ്ഥാപനത്തിനുള്ള ‘ബെസ്റ്റ് ടെക് ടാലന്റ്’ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വന്തമാക്കി.
കൊച്ചി: മികച്ച സാങ്കേതിക മുന്നേറ്റം കാഴ്ചവച്ച ബാങ്കുകള്‍ക്കായി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളില്‍ ആറു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഐബിഎയുടെ 2024-2025 വാര്‍ഷിക ബാങ്കിങ് ടെക്‌നോളജി പുരസ്‌കാരങ്ങളാണ് എസ്‌ഐബി സ്വന്തമാക്കിയത്. ബാങ്കിംഗ് മേഖലയിലെ മികച്ച സാങ്കേതിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന സ്ഥാപനത്തിനുള്ള ‘ബെസ്റ്റ് ടെക് ടാലന്റ്’ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വന്തമാക്കി.ബാങ്കുകളുടെ ഡിജിറ്റല്‍ പരിണാമം, സാങ്കേതിക മുന്നേറ്റത്തിലെ മികവ് എന്നിവ പരിഗണിച്ച് ഏഴു വിഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളില്‍ ആറെണ്ണമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വന്തമാക്കിയത്. മികച്ച ടെക് ടാലന്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും മികച്ച എ. ഐ മെഷീന്‍ ലേര്‍ണിംഗ് അഡോപ്ഷന്‍, മികച്ച ടെക് ബാങ്ക്, മികച്ച ഡിജിറ്റല്‍ സെയില്‍സ് എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും, മികച്ച ഫിന്‍ടെക് ആന്‍ഡ് ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്‍ഡക്‌സ് അഡോപ്ഷന്‍, മികച്ച ഐടി ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ പ്രത്യേക പരാമര്‍ശവും സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു