റിപ്പിള്‍സ് ഓഫ് ലൈഫ്:  കെ.വി.വി.ഇ.എസ് യൂത്ത് വിംഗ്  കൊച്ചിയില്‍ വിളംബര റാലി നടത്തി 

അവയവദാന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റിപ്പിള്‍സ് ഓഫ് ലൈഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് കൊച്ചി നഗരത്തില്‍ സംഘടിപ്പിച്ച വിളംബര റാലിയുടെ സമാപന സമ്മേളനം റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണ്ണര്‍ ഡോ.ജി. എന്‍ രമേശ് ഉദ്ഘാടനം ചെയ്യുന്നു. അജ്മല്‍ കാമ്പായി, കെ. എം മനോജ്, മനോഹര്‍ പ്രഭു, മേജര്‍ സൂസി പോള്‍, പ്രദീപ് ജോസ്, ജിമ്മി ചക്യത്ത്, കെ. സി മുരളീധരന്‍, ബിനോ ബേബി എന്നിവര്‍ സമീപം
യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പ്രദീപ് ജോസിന്റെ നേതൃത്വത്തില്‍ തമ്മനം പുതിയ റോഡിലെ ജില്ലാ വ്യാപാര ഭവനില്‍ നിന്നും  ആരംഭിച്ച  റാലി കേരള വ്യാപാര വ്യവസായ ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയില്‍ കെ.വി.വി.ഇ.എസ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് എന്നിവര്‍ ചേര്‍ന്ന്  ഫ് ളാഗ് ഓഫ് ഓഫ് ചെയ്തു. 
കൊച്ചി:  മരണാനന്തര അവയവ ദാനത്തെക്കുറിച്ച്  സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടികളുടെ പ്രചരണാര്‍ത്ഥവും റോട്ടറി കൊച്ചിന്‍ ഡൗണ്‍ടൗണ്‍, ഐ.എം.എ കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍  ജനുവരി 31 ന് എറണാകൂളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ‘റിപ്പിള്‍സ് ഓഫ് ലൈഫ് ‘ ബോധവല്‍ക്കരണ പരിപാടിയിക്ക് പിന്തുണയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ വിളംബര റാലി നടത്തി. യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പ്രദീപ് ജോസിന്റെ നേതൃത്വത്തില്‍ തമ്മനം പുതിയ റോഡിലെ ജില്ലാ വ്യാപാര ഭവനില്‍ നിന്നും  ആരംഭിച്ച  റാലി കേരള വ്യാപാര വ്യവസായ ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയില്‍ കെ.വി.വി.ഇ.എസ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് എന്നിവര്‍ ചേര്‍ന്ന്  ഫ് ളാഗ് ഓഫ് ഓഫ് ചെയ്തു.
അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാര്‍ഡുകളുമായി യുവ വ്യാപാരികള്‍  അണിനിരന്ന റാലി പാലാരിവട്ടം, കലൂര്‍, ജംഗഷനുകളിലൂടെ സഞ്ചരിച്ച് കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിയപ്പോള്‍  ‘റിപ്പിള്‍സ് ഓഫ് ലൈഫ് ‘ സംഘാടക സമിതി ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണ്ണര്‍ ഡോ.ജി. എന്‍ രമേശ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗന്‍ ഡോണേഷന്‍ ജില്ലാ ചെയര്‍മാന്‍ ഡോ. സുനില്‍ മത്തായി, റോട്ടറി കൊച്ചിന്‍ ഡൗണ്‍ ടൗണ്‍ പ്രസിഡന്റ് മേജര്‍ സൂസി പോള്‍ , സെക്രട്ടറി സാജി ചന്ദ്രന്‍ , ലിഫോക്ക് സംസ്ഥാന സെക്രട്ടറി വിനു വി.നായര്‍ , ട്രഷറര്‍ ബാബുകുരുവിള , ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. എം മനോജ്കുമാര്‍ , ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ. കെ അബൂബക്കര്‍, അഡ്വ. ജയ്പാല്‍ മേനോന്‍ , പോള്‍ രാജ് , വിനു വര്‍ഗീസ്,  കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, റീജ്യണല്‍ സ്‌പോര്‍ടസ് സെന്റര്‍ പ്രതിനിധി മനോഹര്‍ പ്രഭു,  കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് പ്രദീപ് ജോസ്, ബിനോ ബേബി, അജ്മല്‍ കാമ്പായി, കെ. സി മുരളീധരന്‍, ബിനോ ബേബി  തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു