ബാങ്കിംഗ് ഇടപാടുകള്‍, ബാലന്‍സ് പരിശോധന, സ്റ്റേറ്റ്മെന്റ് ആക്സസ്, തല്‍ക്ഷണ അനുരഞ്ജനം തുടങ്ങിയവ ടാലിപ്രൈമിനുള്ളില് തന്നെ നടത്താന്‍ എംഎസ്എംഇകള്‍ക്ക് ഇതിലൂടെ കഴിയും.
കൊച്ചി: എംഎസ്എംഇകളുടെ ഡിജിറ്റല്‍വല്‍ക്കരണം ലളിതവും കാര്യക്ഷമവുമാക്കുന്നതിനായി ടാലി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ടാലി പ്രൈം പ്ലാറ്റ്ഫോമിന്റെ പുതിയ പതിപ്പായ ടാലി പ്രൈം റിലീസ് 7.0 പുറത്തിറക്കി. പ്ലാറ്റ്ഫോമിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. മെച്ചപ്പെട്ട ഓട്ടോമേഷന്‍, ശക്തമായ ഡാറ്റ സംരക്ഷണം, എസ്ബിഐയും ആക്സിസ് ബാങ്കുമായുള്ള ആഴത്തിലുള്ള സംയോജനം എന്നിവയാണ് റിലീസ് 7.0ന്റെ പ്രധാന സവിശേഷതകള്‍. ബാങ്കിംഗ് ഇടപാടുകള്‍, ബാലന്‍സ് പരിശോധന, സ്റ്റേറ്റ്മെന്റ് ആക്സസ്, തല്‍ക്ഷണ അനുരഞ്ജനം തുടങ്ങിയവ ടാലിപ്രൈമിനുള്ളില് തന്നെ നടത്താന്‍ എംഎസ്എംഇകള്‍ക്ക് ഇതിലൂടെ കഴിയും. എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡുമായി ചേര്‍ന്ന് വികസിപ്പിച്ച ഭാരത് കണക്റ്റ് ഫോര്‍ ബിസിനസ് വഴി ഇന്‍വോയ്സ് എക്സ്ചേഞ്ചും പേയ്മെന്റ് ലിങ്കേജും കൂടുതല്‍ ഓട്ടോമേറ്റഡ് ആക്കുന്നു. ഇതോടെ വാങ്ങല്‍-വില്‍പ്പന നടപടികളിലെ മാനുവല്‍ പരിശ്രമം കുറയുകയും കൃത്യത മെച്ചപ്പെടുകയും ചെയ്യും. അപ്ഗ്രേഡ് ചെയ്ത എന്‍ക്രിപ്ഷനും ശക്തമായ സുരക്ഷാ സംവിധാനങ്ങളുമായി മെച്ചപ്പെടുത്തിയ ടാലിഡ്രൈവ് അനുഭവവും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാറ്റ ബിസിനസിന്റെ നിയന്ത്രണത്തില്‍ തന്നെ സുരക്ഷിതമായി നിലനിര്‍ത്തുന്ന സമീപനമാണ് ടാലി പിന്തുടരുന്നത്.
ടാലി പ്രൈം റിലീസ് 7.0ലൂടെ, എംഎസ്എംഇകള്‍ക്ക് കൂടുതല്‍ സുതാര്യതയോടെയും ആത്മവിശ്വാസത്തോടെയും ഇന്ത്യയുടെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. സജീവ ലൈസന്‍സുള്ള എല്ലാ ടാലിപ്രൈം ഉപഭോക്താക്കള്‍ക്കും അപ്ഡേറ്റ് ലഭ്യമാകും.

