റസ്റ്റോറന്റിന്റെ ആശീര്‍വാദം ഡോ.ഫാ.ജെയിംസ് പെരേപ്പാടന് നിര്‍വ്വഹിച്ചു.
കൊച്ചി : എളമക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ വിഫോര്യുവിന്റെ പുതിയ സെന്‍ട്രല്‍ കിച്ചണ്‍ പൊറ്റക്കുഴിയില്‍ ഹൈബി ഈഡന് എം.പി. ഉദ്ഘാടനം ചെയ്തു. റസ്റ്റോറന്റിന്റെ ആശീര്‍വാദം ഡോ.ഫാ.ജെയിംസ് പെരേപ്പാടന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ടി.ജെ.വിനോദ് എം.എല്‍.എ, മോണ്‍സിഞ്ഞോര്‍ ഡോ.ആന്റണി പെരുമായന്, ഫാ.പാട്രിക് ഇലവുങ്കല്‍, ഫാ.തോമസ് കക്കാട്ടുചിറ, ഫാ.ടോണി കോട്ടക്കല്‍, കൗണ്‍സിലര്‍മാരായ വി.ആര്.സുധീര്‍, സീന ടീച്ചര്‍, ബ്രിജിത്ത് അഷ്വിന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജേക്കബ്, എളമക്കര യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ്, ജനറല്‍ സെക്രട്ടറി എസ്.മനോജ് കുമാര്‍, കാറ്റേഴ്സ് അസ്സോസിയേഷന് മേഖല പ്രസിഡന്റ് ടി.എം.അയൂബ് തുടങ്ങിയവര്‍ പ്രസംഗിച്ചു

