അനസ്‌തേഷ്യ റോഡ് മാപ്പ്’ പുസ്തകം പ്രകാശനം ചെയ്തു

ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള പ്രകാശനം നിര്‍വഹിച്ചു.
കൊച്ചി: സുഗമമായ ശസ്ത്രക്രിയയ്ക്കുള്ള വഴികാട്ടിയായി എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. റെന്നി ചാക്കോ രചിച്ച ‘അനസ്‌തേഷ്യ റോഡ് മാപ്പ്’ പുസ്തകം പ്രകാശനം ചെയ്തു. ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള പ്രകാശനം നിര്‍വഹിച്ചു.  അനസ്‌തേഷ്യ എന്നാല്‍ എന്താണ്, അതിന്റെ പ്രാധാന്യം എത്രത്തോളമാണ്, തയ്യാറെടുപ്പുകള്‍ എങ്ങനെയാണ് തുടങ്ങിയ വിവരങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം രോഗികള്‍ക്കും അറിവ് നേടാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്. വായനക്കാര്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാനാകും വിധം സംക്ഷിപ്തവും വ്യക്തവുമായി തയ്യാറാക്കിയിരിക്കുന്ന പുസ്തകം പൊതുസമൂഹത്തിന് അനസ്‌തേഷ്യയെക്കുറിച്ചുള്ള അവബോധം നല്‍കാന്‍ പര്യാപ്തമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു