കനകധാരാ യാഗത്തിന്റെ മുന്നോടിയായി യാഗത്തിന്റെ മുഖ്യപുരോഹിതനും തിരുനെല്‍വേലി ശ്രീ ത്രിപുരാന്ദേശ്വരന്‍ ക്ഷേത്രം മേല്‍ശാന്തിയുമായ ശ്രീമദ് ഭാഗ്യരാജ് ശിവാചാര്യനും സംഘവും യാഗഭൂമി സന്ദര്‍ശിച്ചു.
കൊച്ചി : എറണാകുളം ശിവക്ഷേത്ര സമുച്ചയത്തില്‍ നടക്കാനിരിക്കുന്ന കനകധാരാ യാഗത്തിന്റെ മുന്നോടിയായി യാഗത്തിന്റെ മുഖ്യപുരോഹിതനും തിരുനെല്‍വേലി ശ്രീ ത്രിപുരാന്ദേശ്വരന്‍ ക്ഷേത്രം മേല്‍ശാന്തിയുമായ ശ്രീമദ് ഭാഗ്യരാജ് ശിവാചാര്യനും സംഘവും യാഗഭൂമി സന്ദര്‍ശിച്ചു. എറണാകുളം ശിവക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആര്‍. രാമകൃഷ്ണന്‍, കമ്മിറ്റി അംഗങ്ങളായ ശക്തിധരന്‍, രാധാകൃഷ്ണന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരോഹിതസംഘത്തെ സ്വീകരിച്ചു. ഹിന്ദു ദേവസ്വം ബോര്‍ഡ് സെക്രട്ടറി ടി.ആര്‍. ദേവന്‍, ബോര്‍ഡ് അംഗങ്ങളായ ആര്‍. ഗിരീഷ്, കെ.പി. ശിവദാസ്, രതീഷ് ഹരിഹരന്‍, ലെയ്‌സന്‍ ഓഫീസര്‍ കെ.ബി. മുരുകന്‍, ലേഖ നായക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

