ഐ.എ.പി കൊച്ചി: പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) കൊച്ചിന്‍ ബ്രാഞ്ചിന്റെ 2026-27 വര്‍ഷത്തെ പുതിയ പ്രവര്‍ത്തന പദ്ധതികളുടെ പ്രഖ്യാപനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സി. ഐ. എ. പി നിയുക്ത ദേശീയ പ്രസിഡന്റ് ഡോ.എം. ശിങ്കാര വേലു ഉദ്ഘാടനം ചെയ്യുന്നു. ഡോ.എം. നാരായണന്‍, ഡോ. എം. വേണുഗോപാല്‍ ഡോ. ഒ. ജോസ്, ഡോ. എം. കെ നന്ദകുമാര്‍, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. ആര്‍. രമേഷ് കുമാര്‍, ഡോ. കെ. ജി വിജയന്‍, ഡോ. വിവിന്‍ അബ്രാഹം, ഡോ. സത്യജിത്ത് നായര്‍, ഡോ. തോമസ് രഞ്ജിത് , തുടങ്ങിയവര്‍ സമീപം

ഐ.എ.പി കേരള മുന്‍ പ്രസിഡന്റ് ഡോ. എം. നാരായണന്‍ പുതിയ പ്രസിഡന്റ് ഡോ. കെ. ജി വിജയനെ  പരിചയപ്പെടുത്തി.

കൊച്ചി:  ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) കൊച്ചിന്‍ ബ്രാഞ്ചിന്റെ 2026-27 വര്‍ഷത്തെ പുതിയ പ്രവര്‍ത്തന പദ്ധതികളുടെ പ്രഖ്യാപനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. 2024-25 വര്‍ഷത്തെ പ്രസിഡന്റ്  ഡോ. വിവിന്‍ അബ്രാഹമിന്റെ അധ്യക്ഷതയില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന സമ്മേളനം സി. ഐ. എ. പി നിയുക്ത ദേശീയ പ്രസിഡന്റ് ഡോ.എം. ശിങ്കാര വേലു ഉദ്ഘാടനം ചെയ്തു. ഐ.എ.പി കേരള മുന്‍ പ്രസിഡന്റ് ഡോ. എം. നാരായണന്‍ പുതിയ പ്രസിഡന്റ് ഡോ. കെ. ജി വിജയനെ  പരിചയപ്പെടുത്തി. ഡോ. എം. വേണുഗോപാല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി. സി.ഐ.എ.പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് ഡോ. ഒ. ജോസ്, ഐ.എ.പി കേരള ഘടകം പ്രസിഡന്റ് ഡോ. എം. കെ നന്ദകുമാര്‍, സി.ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റുമാരായ ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത്, ഡോ. ആര്‍. രമേഷ് കുമാര്‍, കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, 2024-25 വര്‍ഷത്തെ ഐ.എ.പി കൊച്ചിന്‍ ബ്രാഞ്ച് സെക്രട്ടറി ഡോ. എബി മാത്യു,  ഐ.എ.പി കൊച്ചി ബ്രാഞ്ച് പുതിയ സെക്രട്ടറി ഡോ.സത്യജിത്ത് നായര്‍,  തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു