എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ടി. നസറുദ്ദീന്‍ അനുസ്മരണം നടത്തി.
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ടി. നസറുദ്ദീന്‍ അനുസ്മരണം നടത്തി. പൊറ്റക്കുഴി വ്യാപാര ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് , ജനറല്‍ സെക്രട്ടറി എം. മനോജ് കുമാര്‍, ട്രഷറര്‍ പി.എ സഫറുളള, വൈസ് പ്രസിഡന്റ് പി.വി മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

