കെവിവിഇഎസ് : കുടുംബമേള നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനല്ലൂര്‍ ചിറ്റൂര്‍ യൂണിറ്റിന്റെ 36ാമത് വാര്‍ഷിക പൊതുയോഗവും കുടുംബ മേളയും കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു. ടി.ജെ വിനോദ് എം.എല്‍.എ, കെ.എസ് അബ്ദുള്‍ ഷുക്കൂര്‍, പി. സി ജേക്കബ്ബ്, സി.എസ് അജ്മല്‍, ജിമ്മി ചക്യത്ത്, അയ്യപ്പന്‍പിള്ള തുടങ്ങിയവര്‍ മുന്‍ നിരയില്‍

ചടങ്ങില്‍ ചേരാനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളെയും മുതിര്‍ന്ന വ്യാപാരികളെയും ആദരിച്ചു.

കൊച്ചി : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ വോട്ടായിരിക്കും നിര്‍ണ്ണായകമാകുകയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനല്ലൂര്‍ ചിറ്റൂര്‍ യൂണിറ്റിന്റെ 36ാമത് വാര്‍ഷിക പൊതുയോഗവും കുടുംബ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേരാനല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എസ് അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചേരാനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളെയും മുതിര്‍ന്ന വ്യാപാരികളെയും കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജില്ലാ ജനറല്‍ സെക്രട്ടറി സി. എസ് രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
ടി.ജെ.വിനോദ് എം.എല്‍.എ, ചിറ്റൂര്‍ ഗോപി, കൊച്ചിന്‍ മന്‍സൂര്‍,  കെ.ജി രാജേഷ്, ബെന്നി ഫ്രാന്‍സിസ്,  ഐഷ കരിം,  ഷീജ രമേശന്‍, പി.ജി ജോസഫ്, കെ.വി.വി.ഇ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അയ്യപ്പന്‍ പിള്ള,  ജില്ലാ ട്രഷറര്‍ സി. എസ് അജ്മല്‍, വൈസ് പ്രസിഡന്റ് എം. സി പോള്‍സണ്‍, സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്, യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ജയാ പീറ്റര്‍, യൂണിറ്റ് സെക്രട്ടറി കെ.എ അനൂപ്, ട്രഷറര്‍ വി.എ എഡിസണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു