യൂണിയന്‍ ബജറ്റ് 2026: സെമിനാര്‍ സംഘടിപ്പിച്ചു

യൂണിയന്‍ ബജറ്റ് 2026ലെ പ്രധാന നിര്‍ദ്ദേശങ്ങളും അവ നേരിട്ടുള്ള നികുതികളിലും പരോക്ഷ നികുതികളിലും സമഗ്ര സാമ്പത്തിക സാഹചര്യങ്ങളിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളും അവതരിപ്പിച്ചു.
കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എം എ ഐ) കൊച്ചി ചാപ്റ്റര്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ സി എസ് ഐ) കൊച്ചി ചാപ്റ്ററിന്റെ സഹകരണത്തോടെ ‘യൂണിയന്‍ ബജറ്റ് 2026 നേരിട്ടുള്ള നികുതി, പരോക്ഷ നികുതി, സാമ്പത്തിക അവലോകനം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ആദായനികുതി (ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍) കൊച്ചി ജോയിന്റ് കമ്മീഷണര്‍ രഘു എമ്മും സെന്‍ട്രല്‍ ജി എസ് ടി കൊച്ചി ജോയിന്റ് കമ്മീഷണര്‍ ഫറാ സക്കറിയയും സംയുക്തമായി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതിക സെഷനുകള്‍ക്ക് രഘു എം, ഫറാ സക്കറിയ, കോഴിക്കോട് ഐ ഐ എം സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ പ്രൊഫ. രുദ്ര സെന്‍ശര്‍മ എന്നിവര്‍ നേതൃത്വം നല്‍കി. യൂണിയന്‍ ബജറ്റ് 2026ലെ പ്രധാന നിര്‍ദ്ദേശങ്ങളും അവ നേരിട്ടുള്ള നികുതികളിലും പരോക്ഷ നികുതികളിലും സമഗ്ര സാമ്പത്തിക സാഹചര്യങ്ങളിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളും വിശദമായി അവര്‍ അവതരിപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍മാര്‍, സി ഇ ഒമാര്‍, സി എഫ് ഒമാര്‍, ഐ സി എം എ ഐ, ഐ സി എസ് ഐ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു